Smoking: നിങ്ങൾ ചെയിൻ സ്മോക്കറാണോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..!
Smoking health issues: ഒരു ദിവസം ഒരു സിഗരറ്റ് വലിക്കുന്നത് പോലും സുരക്ഷിതമാണെന്ന് പറയാനാവില്ല.
ഇന്ന് യുവാക്കൾക്കിടയിൽ സിഗരറ്റ് വലിക്കുന്ന പ്രവണത വർധിച്ചു വരികയാണ്. യുവാക്കളിലും മുതിർന്നവരിലും എല്ലാം ചെയിൻ സ്മോക്കർമാരുണ്ട്. ദിവസേന 10-20 സിഗരറ്റ് വലിക്കുന്നവർ ഏറെയാണ്.
സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവർക്കും അറിയാം. സിഗരറ്റിൽ പുകയില അടങ്ങിയിട്ടുണ്ട്, ഇത് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും. ഇതിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ഒരു വ്യക്തിയെ സിഗരറ്റിന് അടിമയാക്കും. എന്നാൽ പലർക്കുമുള്ള സംശയമാണ് ദിവസവും ഒന്നോ രണ്ടോ സിഗരറ്റ് വലിക്കുന്നത് സുരക്ഷിതമാണോ? പുകവലിയുടെ പരിധി എന്തായിരിക്കണം? തുടങ്ങിയവ. ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ ഒരു ഡോക്ടറിൽ നിന്ന് തന്നെ അറിയാം.
ALSO READ: ഹൃദ്രോഗം പാരമ്പര്യമാണോ? ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ
ഒരു ദിവസം ഒരു സിഗരറ്റ് പോലും സുരക്ഷിതമായി കണക്കാക്കാനാവില്ലെന്ന് ന്യൂഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ പ്രിവന്റീവ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ പറയുന്നു. കൂടുതൽ സിഗരറ്റ് വലിച്ചാൽ അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഒരു ദിവസം 10-15 അല്ലെങ്കിൽ 20 സിഗരറ്റുകൾ വലിക്കുകയാണെങ്കിൽ, ഉടൻ തന്നെ ഈ ശീലം മാറ്റുക. പകരം എണ്ണം കുറച്ച് ദിവസം ഒരു സിഗരറ്റ് എന്ന നിലയിലേയ്ക്ക് എങ്കിലും കാര്യങ്ങൾ എത്തിക്കാൻ ശ്രമിക്കുക. നിങ്ങൾ പുകവലി പൂർണ്ണമായും ഉപേക്ഷിക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് വളരെ ഗുണം ചെയ്യും. ഇതിനായി ഡോക്ടറുടെ സഹായവും തേടാം.
പുകവലി ഹൃദയത്തിനും തലച്ചോറിനും ശ്വാസകോശത്തിനും കേടുപാടുകൾ വരുത്തും
സിഗരറ്റ് വലിക്കുന്നത് നിങ്ങളുടെ ശ്വാസകോശത്തിനും ഹൃദയത്തിനും തലച്ചോറിനും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പുകവലി ശ്വാസകോശ രോഗങ്ങൾ, ഹൃദയാഘാതം, മസ്തിഷ്കാഘാതം, കാൻസർ, പ്രമേഹം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
സിഗരറ്റ് ശ്വാസകോശത്തെ എങ്ങനെ നശിപ്പിക്കും?
സിഗരറ്റ് പുക നമ്മുടെ ശ്വാസകോശത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇതുമൂലം ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു. സിഗരറ്റ് വലിക്കുന്നത് ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുന്നു. ദീർഘനേരം പുക വലിക്കുന്നത് ശ്വാസകോശ അർബുദത്തിനും കാരണമാകും. നമ്മുടെ കിഡ്‌നിയെയും സിഗരറ്റ് ദോഷകരമായി ബാധിക്കുന്നു. അമിതമായി സിഗരറ്റ് വലിക്കുന്നത് കിഡ്‌നി തകരാറിന് കാരണമാകും. പ്രമേഹരോഗികൾക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും സിഗരറ്റ് വളരെ അപകടകരമാണ്. ആസ്ത്മയോ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ള രോഗികളും സിഗരറ്റ് പൂർണ്ണമായും ഉപേക്ഷിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.