Heart Disease History | ഹൃദ്രോഗം പാരമ്പര്യമാണോ? ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ

കുടുംബത്തിൽ ആർക്കെങ്കിലും 55 വയസ്സിന് മുമ്പ് ഹൃദ്രോഗം, പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ, ഹൃദ്രോഗ സാധ്യത വർദ്ധിക്കും

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 11:41 AM IST
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക
  • പരമാവധി ആരോഗ്യത്തോടെയിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക
  • മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് പരമാവധി അകന്ന് നിൽക്കാൻ ശ്രദ്ധിക്കുക
Heart Disease History | ഹൃദ്രോഗം പാരമ്പര്യമാണോ? ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ

ഹൃദ്രോഗം പാരമ്പര്യമാണെങ്കിൽ നിങ്ങൾ ജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഇത്തരക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കൂടുതലാണ്. പതിവായി പരിശോധനകൾ നടത്തുകയും ജീവിതശൈലിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യുക. മോശം ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും വഴി മിക്ക ആളുകൾക്കും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാവുന്നത് പതിവാണ്. 

കുടുംബത്തിൽ ആർക്കെങ്കിലും 55 വയസ്സിന് മുമ്പ് ഹൃദ്രോഗം, പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിൽ, ഹൃദ്രോഗ സാധ്യത വർദ്ധിക്കും. കൊറോണറി ആർട്ടറി ഡിസീസ് ഒരു ജനിതക രോഗമാണ്. ഈ രോഗത്തിന്റെ അപകടസാധ്യത എങ്ങനെ ഒഴിവാക്കാമെന്ന് പരിശോധിക്കാം.

മദ്യപാനം കുറയ്ക്കണം

കുടുംബത്തിൽ ഹൃദ്രോരോഗികൾ ഉണ്ടെങ്കിൽ, മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് പരമാവധി അകന്ന് നിൽക്കാൻ ശ്രദ്ധിക്കുക. മദ്യപാനം കരളിനെ തളർത്തുക മാത്രമല്ല ഉദര സംബന്ധമായ പല രോഗങ്ങൾക്കും നിങ്ങളെ ഇരയാക്കുകയും ചെയ്യുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് 

ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാണെങ്കിൽ നിങ്ങൾക്ക് ഹൃദയം, വയറ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകില്ല. 

പുകയില 

ദിവസവും പുകയില/ പുകവലിക്കുന്നതൊക്കെയും അപകടകരമാണ്. ഇത് പരമാവധി കുറയ്ക്കാനോ അല്ലെങ്കിൽ ഒഴിവാക്കാനോ ശ്രമിക്കുക

ദിവസവും വ്യായാമം

പരമാവധി ആരോഗ്യത്തോടെയിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. ഫിറ്റ്നസ് പൂർണ്ണമായും ശ്രദ്ധിക്കുക. ദിവസവും വ്യായാമമോ യോഗയോ ചെയ്യുക. ദിവസവും 30 മിനിറ്റെങ്കിലും യോഗയോ വ്യായാമമോ ചെയ്യുക. ഇത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തും. 

ഭാരം നിയന്ത്രിക്കുക

ശരീരഭാരം കൂടുന്നതിനനുസരിച്ച് ഹൃദയം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു. ജനിതക കാരണങ്ങളാൽ ഹൃദ്രോഗ സാധ്യതയും വർദ്ധിക്കും. ഇത്തരം സാഹചര്യത്തിൽ, ഭാരം നിയന്ത്രിക്കുന്നത് ഏറ്റവും പ്രധാനമാണ്. ശരീരഭാരം നിലനിർത്തിയാൽ രോഗങ്ങളിൽ നിന്ന് അകന്നുനിൽക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News