ഒരുവിധം എല്ലാവർക്കും ഇഷ്ടമുള്ള പഴമാണ് ഓറഞ്ച്. വിറ്റാമിൻ സി, ഫൈബർ, വിറ്റാമിൻ എ, ബി, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് ഇത്. ഇവയെല്ലാം ശരീരത്തിന് വളരെ അത്യാവശ്യമായിട്ടുള്ള പോഷകങ്ങളാണ് അതുകൊണ്ട് തന്നെ അതിന്റെ മികച്ച ഉറവിടമെന്ന നിലയിൽ ഓറഞ്ച് എല്ലാവരും അവരുടെ ഡയറ്റിലെ പതിവ് പഴമായി ഉൾപ്പെടുത്താറുണ്ട്. ഉയർന്ന പോഷകമൂല്യമുള്ളതിനാൽ പലരും ഓറഞ്ച് അമിതമായി കഴിക്കാറുണ്ട്. ഇത് കഴിക്കുന്നത് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അസിഡിറ്റി


ഓറഞ്ച് അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിൽ ഉയർന്ന അളവിൽ ആസിഡ് അടങ്ങിയിട്ടുണ്ട്. അതിനാൽ വയറിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇവയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് വളരെ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 


കിഡ്‌നി പ്രശ്‌നം


വൃക്ക തകരാറുള്ളവർ ഓറഞ്ച് അമിത അളവിൽ കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് രോ​ഗം വർദ്ധിപ്പിക്കാൻ കാരണമാകുന്നു.  


ALSO READ: യുവത്വം തുളുമ്പുന്ന ചർമ്മത്തിന് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തു...!


പല്ലിന് കേടുപാടുകൾ


 മിക്ക ആളുകളിലും ഓറഞ്ച് അമിതമായി കഴിക്കുന്നത് പല്ലുകൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തും. ഓറഞ്ചിലെ ആസിഡ് പല്ലിന്റെ ഇനാമലിലെ കാൽസ്യവുമായി ഇടപഴകുകയും ബാക്ടീരിയയെ ബാധിക്കുകയും ഗുരുതരമായ ദന്ത പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇത് പല്ലിലെ കാവിറ്റി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു.


വയറുവേദന


ഓറഞ്ചിൽ നാരുകൾ കൂടുതലാണ്. അതിനാൽ ഇവ ദിവസവും കഴിക്കുന്നത് ദഹനക്കേട്, വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.