Weight Loss At 40: നാല്പതുകളിലും പൊണ്ണത്തടി ഈസിയായി കുറയ്ക്കാം, ഇവ ശ്രദ്ധിച്ചോളൂ
Weight Loss At 40: ആരോഗ്യകരമായ ജീവിതത്തിന് അമിത ശരീരഭാരം കുറയ്ക്കേണ്ടത് അനിവാര്യമാണ്. നിങ്ങൾക്ക് ചില പ്രത്യേക വ്യായാമ മുറകളും ഭക്ഷണ ശൈലികളും സ്വീകരിച്ചുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാം.
Weight Loss At 40: അമിത ശരീരഭാരം അല്ലെങ്കില്‍ പൊണ്ണത്തടി പല ഗുരുതര രോഗങ്ങളുടെയും അടിസ്ഥാന കാരണമാണ്. എന്നാല്‍ നമുക്കറിയാം, ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന വലിയ ഒരു പ്രശ്നമാണ് അമിതവണ്ണം.
അമിതവണ്ണം തൈറോയ്ഡ്, പ്രമേഹം, ബിപി, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് വഴി തെളിക്കുന്നു. ശരീരഭാരം കൂടാനുള്ള പ്രധാന കാരണം നമ്മുടെ മോശം ജീവിതശൈലികള്‍ ആണ്. എന്നാല്‍ ഈ വസ്തുത അറിഞ്ഞുകൊണ്ട് തന്നെ നാം അത് അവഗണിയ്ക്കുന്നു.
നമ്മുടെ മറ്റ് പല ശീലങ്ങളും ശരീരഭാരം കൂടുവാന്‍ ഇടയാക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുക, രാത്രി വൈകി ഉറങ്ങുക, രാവിലെ വൈകി ഉണരുക, വ്യായാമം ചെയ്യാതിരിക്കുക എന്നീ ശീലങ്ങള്‍ ഒരു വ്യക്തിയെ സാവധാനത്തില്‍ പൊണ്ണത്തടിയിലേയ്ക്ക് നയിയ്ക്കുന്നു. പൊണ്ണത്തടി എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കും.
Also Read: Attack On ED: സന്ദേശ്ഖാലിയിൽ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം സിബിഐ അന്വേഷിക്കും
ആരോഗ്യകരമായ ജീവിതത്തിന് അമിത ശരീരഭാരം കുറയ്ക്കേണ്ടത് അനിവാര്യമാണ്. നിങ്ങൾക്ക് ചില പ്രത്യേക വ്യായാമ മുറകളും ഭക്ഷണ ശൈലികളും സ്വീകരിച്ചുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാം. ഇത്തം ചില ജീവിത ശൈലികള്‍ പാലിക്കുന്നതിലൂടെ 40 ന് ശേഷവും പൊണ്ണത്തടി കുറയ്ക്കാം.
ഫാസ്റ്റിംഗ്:
സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണം കഴിയ്ക്കാം. അതായത്, നിങ്ങൾ 12 മണിക്കൂർ ഭക്ഷണം കഴിക്കുകയും ബാക്കി 12 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് നിങ്ങള്‍ പ്രഭാതഭക്ഷണം രാവിലെ 7 മണിക്ക് കഴിച്ചുവെന്ന് വിചാരിയ്ക്കുക, എന്നാല്‍, രാത്രി 7 മണിയ്ക്ക് അത്താഴവും കഴിയ്ക്കണം. പിന്നീട് ഒന്നും കഴിയ്ക്കാന്‍ പാടില്ല. അതിന് ശേഷം നിങ്ങൾക്ക് രാത്രി വെള്ളം മാത്രം കുടിക്കാം, ഇത് നിങ്ങളുടെ ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ വഴിതെളിക്കും.
ആവശ്യത്തിന് വെള്ളം കുടിയ്ക്കുക, ശരീരത്തില്‍ ജലാംശം നിലനിർത്തുക:
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇത് നിങ്ങൾക്ക് എപ്പോഴും വയര്‍ നിറഞ്ഞിരിയ്ക്കുന്നതായി തോന്നും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. കുറച്ച് വെള്ളം ഉപയോഗിക്കുന്നത് മലബന്ധം, നിർജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ഹോർമോണുകളെ അസന്തുലിതമാക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. അതേ സമയം, അല്പം വേഗത്തില്‍ ശരീരഭാരം കുറയ്ക്കാൻ ചൂടുവെള്ളം കുടിയ്ക്കാം.
ആവശ്യത്തിന് ഉറങ്ങുക:
നമ്മുടെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് നല്ല ഉറക്കം. രാത്രി 10 മണിക്ക് ഉറങ്ങിയാൽ ലിവർ ഡിറ്റോക്സ് ചെയ്യപ്പെടും. നിങ്ങൾ നേരത്തെ അത്താഴം കഴിച്ചിട്ടുണ്ടെങ്കിൽ, രാത്രി 10 മണിക്ക് ഉറങ്ങണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരഭാരം നിയന്ത്രണവിധേയമാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ്, തീർച്ചയായും വൈദ്യോപദേശം സ്വീകരിക്കുക. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.