Ayurveda Food Tips | കണ്ണുകളുടെ ആരോഗ്യത്തിന് ഇതാ ചില ആയുർവേദ ടിപ്സ്
നെയ്യ്, നെല്ലിക്ക, ഉണക്കമുന്തിരി, കല്ലുപ്പ്, ത്രിഫല തുടങ്ങിയ ഭക്ഷണങ്ങളാണ് ഡോക്ടർ നിർദ്ദേശിക്കുന്നത്.
കോവിഡിനെ തുടർന്ന് ജോലിയും പഠനവും എല്ലാം ഓൺലൈൻ ആയതോടെ പലരുടെയും ആരോഗ്യവും മോശമായി. അതിൽ ഏറ്റവും പ്രധാനമായി കാണുന്ന കണ്ണുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ദീർഘ നേരം ഫോണിന്റെയോ ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയുടെയോ മുന്നിൽ ഇരിക്കുന്നതോടെ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ കണ്ണുകൾക്ക് കാര്യമായ പ്രശ്നങ്ങളുണ്ടാകുന്നു.
നേത്ര വ്യായാമങ്ങൾ പരിശീലിക്കുക, നീല വെളിച്ചത്തിന്റെ എക്സ്പോഷർ കുറയ്ക്കുന്ന ഗ്ലാസുകൾ ധരിക്കുക, പതിവായി കണ്ണ് പരിശോധന നടത്തുക എന്നിവ വളരെ പ്രധാനമാണ്. ശരിയായ രീതിയിലുള്ള ഭക്ഷണത്തിലൂടെ നമുക്ക് കണ്ണിന്റെ പ്രശ്‌നങ്ങൾ പരമാവധി അകറ്റി നിർത്താം.
Also Read: Hair Care Tips: അഴകാര്‍ന്ന നീളമുള്ള മുടി വേണോ? അല്പം ഒലിവ് ഓയില്‍ പുരട്ടിയാല്‍ മതി
കണ്ണുകളെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് ഡോ ഐശ്വര്യ സന്തോഷ് ചില ടിപ്സുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. നെയ്യ്, നെല്ലിക്ക, ഉണക്കമുന്തിരി, കല്ലുപ്പ്, ത്രിഫല തുടങ്ങിയ ഭക്ഷണങ്ങളാണ് ഡോക്ടർ നിർദ്ദേശിക്കുന്നത്. ഇവ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചയ്ക്കും നല്ലതാണ്.
ത്രിഫലപ്പൊടി നെയ്യും തേനും മിക്‌സ് ചെയ്ത് രാത്രിയിൽ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഓറഞ്ചിനേക്കാൾ 20 മടങ്ങ് കൂടുതൽ വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. റെറ്റിന കോശങ്ങളെ പരിപാലിക്കുന്നതിലും ആരോഗ്യകരമായ കാപ്പിലറികളെ പ്രോത്സാഹിപ്പിക്കുന്നതിലും വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു.
നെല്ലിക്ക ചക്ഷുഷ്യയാണ്, അതായത് കണ്ണുകൾക്ക് വളരെ നല്ലതാണ്. ഡയബറ്റിക് റെറ്റിനോപ്പതി അവസ്ഥകളിൽ നെല്ലിക്ക കവിക്കുന്നത് ഉത്തമമാണ്.
കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരേയൊരു ഉപ്പാണ് റോക്ക് സാൾട്ട്. അതിനാൽ പാചകത്തിൽ റോക്ക്സാൾട്ട് കൂടുതലായി ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
ഉണക്കമുന്തിരിയിലെ പോളിഫെനോളിക് ഫൈറ്റോ ന്യൂട്രിയന്റുകൾ കാഴ്ചയെ ദോഷകരമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ അകറ്റുന്നു. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും കാഴ്ചയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
നേത്ര (കണ്ണ്) ഒരു പിത്തസ്ഥാനമായതിനാൽ, ഉണക്കമുന്തിരി ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
നല്ല തേൻ ഗുണമേന്മയുള്ള ചക്ഷുഷ്യയാണ്, അതായത് ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
നിങ്ങളുടെ ദഹനശക്തിക്കനുസരിച്ച് സാധാരണ നെയ്യ് കഴിക്കുന്നത് കണ്ണുകൾക്ക് നല്ലതാണ്. ആയുർവേദത്തിൽ കണ്ണിന്റെ ആരോഗ്യത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ ഔഷധഗുണമുള്ള ധാരാളം നെയ്യുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...