ആരോ​ഗ്യം എന്നാൽ ശാരീരികവും മാനസികവും സാമൂഹികവുമായ മെച്ചപ്പെട്ട അവസ്ഥയാണ്. ആരോ​ഗ്യ സംരക്ഷണത്തിന് വ്യത്യസ്ത ചികിത്സാ രീതികൾ നമുക്ക് ചുറ്റുമുണ്ട്. ഇന്ത്യയുടെ പാരമ്പര്യ ചികിത്സ രീതിയാണ് ആയുര്‍വേദം. കാലങ്ങളായി ആയുര്‍വേദം ഔഷധങ്ങളുടെ ഭാഗമാണ്. ഇവ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്. പ്രകൃതിദത്ത ചികിത്സാ രീതിയാണ് ഇവ മുന്നോട്ട് വയ്ക്കുന്നത്. ആയുര്‍വേദം എന്ന വാക്കിനര്‍ത്ഥം ജീവന്റെ ശാസ്ത്രം എന്നാണ്. ഓരോ വ്യക്തികളിലും ഉപയോ​ഗിക്കുന്ന ചികിത്സാ രീതി വ്യത്യസ്തമാണ്.
വ്യക്തിയുടെ ശരീരത്തിന്റെയും മനസ്സിന്റെയും ശക്തിയും ബലഹീനതയും അപ്പോത്തെ അവസ്ഥയും മനസ്സിലാക്കിയാണ് ആയുര്‍വേദത്തില്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു


ശാരീരികം പോലെ തന്നെ മാനസിക ആരോഗ്യവും പ്രധാനമാണ്.സമ്മര്‍ദ്ദവും ആശങ്കയും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. യോഗ, ധ്യാനം, മസാജ് എന്നിവയിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും. യോഗ പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാവുന്ന കോര്‍ട്ടിസോള്‍ ഹോര്‍മ്മോണിന്റെ അളവ് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.


രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു


പ്രകൃതിദത്ത ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അശ്വഗന്ധ, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയവ പ്രതിരോധ ശേഷി കൂട്ടുന്നു. ഇവയില്‍ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ അണുബാധയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.


മെച്ചപ്പെട്ട ദഹനം ഉറപ്പാക്കുന്നു


ശാരീരികാരോഗ്യത്തില്‍ ദഹനത്തിന് ഉള്ള പ്രാധാന്യം വലുതാണ്. ത്രിഫല(കടുക്ക, നെല്ലിക്ക,താന്നി), ഇഞ്ചി തുങ്ങിയ ആയുര്‍വേദ പ്രതിവിധികള്‍ ദഹനശേഷി മെച്ചപ്പെടുത്തുകയും മലബന്ധം, വയറു വീര്‍ക്കുന്നതു പോലുള്ള ദഹന പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു.


Read Also: ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിൽ; ക്യാമ്പുകളിൽ സന്ദർശനം നടത്തി!


ഉറക്കമില്ലായ്മ ഇല്ലാതാക്കുന്നു


ശരിയായ ഉറക്കം ആരോ​ഗ്യത്തിന് പ്രധാനമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ധ്യാനം, മസാജ് പോലുള്ള ആയുര്‍വേദ ചികിത്സ രീതികളും അശ്വഗന്ധ പോലുള്ള ഔഷധങ്ങളും ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടുകയും ഉറക്കമില്ലായ്മ കുറയ്ക്കുകയും ചെയ്യുന്നു.


തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു


തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ആയുർവേദ മരുന്നുകളും പ്രതിവിധികളും ഉപയോ​ഗിക്കുന്നുണ്ട്. ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍  ബ്രഹ്മി പോലുള്ള ആയുർവേ​ദ മരുന്നുകൾ ഉപയോ​ഗിക്കുന്നു. ഇവ ഓര്‍മ്മ ശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നു. യോഗ, ധ്യാനം എന്നിവ ചെയ്യുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താൻ സഹായകരമാണ്.


ഹൃദയാരോഗ്യ സംരക്ഷണം


ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് അനിവാര്യമാണ്. ഹൃദയ സംരക്ഷണത്തിന് സാധാരണ ഉപയോഗിക്കുന്ന നീർമരുത് (അർജുന) ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും ഹൃദ്രോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.