Ayurveda Tips: വേനൽക്കാലത്ത് രാമച്ച വെള്ളം കുടിക്കാം; വേറൊന്നും വേണ്ട
ഇങ്ങനെയൊരു സമയത്ത് ആരോഗ്യത്തോടെയിരിക്കാൻ പ്രകൃതിദത്ത ചേരുവകൾ ധാരാളമുണ്ട്
വളരെയേറെ കരുതിയിരിക്കേണ്ട സമയമാണ് വേനൽക്കാലം.പുറത്തേക്ക് ഇറങ്ങിയാൽ കടുത്ത വെയിലാണ്. ഒന്ന് ശ്രദ്ധ തെറ്റിയാൽ പിന്നെ കാര്യങ്ങൾ കൈവിട്ട് പോവും. പിന്നെ ഉണ്ടാവുന്നത് നിർജ്ജലീകരണമായിരിക്കും. ചിലപ്പോൾ ജീവൻ തന്നെ അപകടത്തിലായേക്കാം.
ഇങ്ങനെയൊരു സമയത്ത് ആരോഗ്യത്തോടെയിരിക്കാൻ പ്രകൃതിദത്ത ചേരുവകൾ ധാരാളമുണ്ട് . ആരോഗ്യത്തോടെയിരിക്കാൻ ഭക്ഷണത്തിനൊപ്പം വെള്ളം ധാരാളം കുടിക്കുന്നതും നല്ലതാണ്. ഈ വേനൽക്കാലത്ത് രാമച്ചമിട്ട വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് വളരെ ഗുണം ചെയ്യും .
രാമച്ചത്തിന്റെ ഗുണങ്ങൾ
ആയുർവേദ വിധി പ്രകാരം രാമച്ചത്തിന് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത് . ശരീരത്തിലെ ഈർപ്പവും ജലാംശവും നിലനിർത്താൻ രാമച്ചം വളരെയെറേ സഹായിക്കുന്നുണ്ട് . ഇതിന് പരിഹാരമായി രാമച്ചമിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. ശരീരത്തിൽ ഈർപ്പം നിലനിർത്തുന്നതിനും ഊർജ്ജത്തിനും ഇത് സഹായകരമാണ് .
വേനൽക്കാല അസുഖങ്ങളെ പ്രതിരോധിക്കാം
മൂത്രാശയ സംബന്ധമായ രോഗങ്ങൾ വേനൽക്കാലത്ത് സാധാരണമാണ് . രോഗാവസ്ഥയ്ക്ക് പരിഹാരമായി ധാരാളം വെള്ളം കുടിക്കണം . മൂത്രത്തിലെ അസ്വസ്ഥതയ്ക്ക് പരിഹാരം കാണാൻ രാമച്ചമിട്ട് തിളപ്പിച്ച വെള്ളം ഗുണം ചെയ്യും .
ത്വക്ക് രോഗങ്ങളെയും അകറ്റാൻ രാമച്ചമിട്ട വെള്ളം ഉപയോഗിച്ചുള്ള കുളി ഗുണം ചെയ്യും. സൂര്യാഘാതം മൂലമുണ്ടാവുന്ന അസ്വസ്ഥതകൾ അകറ്റാൻ രാമച്ചത്തിന്റെ വേരുകൾ കുളിക്കുന്ന വെള്ളത്തിൽ ഉപയോഗിക്കാം.
വേനൽക്കാലത്ത് സൗന്ദര്യത്തിന് കോട്ടം വരാതെയും രാമച്ചം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം. സോപ്പ്,ഫേസ് വാഷ്,മറ്റ് ക്രീമുകൾ തുടങ്ങിയ വിവിധ ഹെർബൽ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...