Ayurvedic Tips: ഉഷ്ണതരംഗത്തെ പ്രതിരോധിക്കാൻ ഇതാ ചില ആയുർവേദ മാർഗങ്ങൾ
Heatwave: ശരീരത്തെ തണുപ്പിക്കാനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ആയുർവേദത്തിൽ നിരവധി പ്രകൃതിദത്ത മാർഗങ്ങൾ നിർദേശിക്കുന്നു.
കാലാവസ്ഥാ വ്യതിയാനവും കടുത്ത വേനലും നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. വേനൽക്കാലത്ത് ശരീരത്തിന്റെ താപനില വർധിക്കുന്നത് നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. എന്നാൽ ശരീരത്തെ തണുപ്പിക്കാനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ആയുർവേദത്തിൽ നിരവധി പ്രകൃതിദത്ത മാർഗങ്ങൾ നിർദേശിക്കുന്നു.
ഇൻഫ്യൂസ്ഡ് ഹെർബൽ വാട്ടർ: ശരീരത്തിൽ ജലാംശം നിലനിർത്താനും തണുപ്പിക്കാനും ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗമാണ് ഹെർബൽ വാട്ടർ. പുതിന, പെരുംജീരകം, മല്ലി വിത്ത് തുടങ്ങിയ ഔഷധസസ്യങ്ങൾ ഇതിനായി ഉപയോഗിക്കാം. ഇത് ദഹനത്തെ സഹായിക്കുകയും ശരീരത്തിന് തണുപ്പ് നൽകുകയും ചെയ്യും.
തേങ്ങാവെള്ളം: വേനൽക്കാലത്ത് ശരീരത്തിന് ജലാംശം നൽകാനും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും അനുയോജ്യമായ പ്രകൃതിദത്ത പാനീയമാണ് തേങ്ങാവെള്ളം. ഇത് ചൂടിനെ പ്രതിരോധിക്കാനും ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകാനും സഹായിക്കുന്നു.
ദഹനത്തിന് എളുപ്പമുള്ള ഭക്ഷണങ്ങൾ കഴിക്കുക: ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും വയറുസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. വേനൽക്കാലത്ത് പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങൾ കുറയ്ക്കുക: വേനൽക്കാലത്ത് വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. ഇത് ദഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും വയറുവേദനയും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും വയറുവീർക്കലും ഉണ്ടാക്കുകയും ചെയ്യും.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് കുറയ്ക്കുക: വേനൽക്കാലത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുക. പുറത്ത് പോകുമ്പോൾ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ പ്രകൃതിദത്ത സൺസ്ക്രീൻ പുരട്ടുക. തൊപ്പി, കുട എന്നിവ ഉപയോഗിക്കുന്നതും നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്നതിൽ നിന്ന് സംരക്ഷണം നൽകും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.