ബേക്കിംഗ് സോഡ അല്ലെങ്കിൽ സോഡിയം ബൈകാർബണേറ്റ് എല്ലാ അടുക്കള അലമാരയിലും കാണാവുന്ന ഒരു ഘടകമാണ്. ബേക്കിംഗ് സോഡയ്ക്ക് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിസെപ്റ്റിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഈ ചെലവുകുറഞ്ഞ, മൾട്ടി പർപ്പസ് ഇനം മുടി, ചർമ്മ പ്രശ്നങ്ങൾക്കുള്ള വീട്ടുവൈദ്യമായും ഉപയോഗിക്കുന്നുണ്ട്. ചർമ്മ സംരക്ഷണത്തിന് ബേക്കിം​ഗ് സോഡ ഉപയോ​ഗിക്കുന്ന വിധങ്ങളിൽ ചിലത് ഇവയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്റിസെപ്റ്റിക്, ഡ്രൈയിംഗ് ഗുണങ്ങൾ ഉള്ളതിനാൽ, സൂര്യതാപം കൊണ്ട് പൊള്ളുന്ന കുമിളകൾ പെട്ടെന്ന് ഉണങ്ങാൻ ഇത് സഹായിക്കുന്നു. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. പാദങ്ങളിലെ വരണ്ട ചർമ്മത്തിൽ നിന്ന് മുക്തി നേടാനുള്ള പ്രകൃതിദത്ത എക്‌സ്‌ഫോളിയേറ്റിംഗ് ഏജന്റായി ബേക്കിംഗ് സോഡ സാധാരണയായി ഉപയോഗിക്കുന്നു. ചർമ്മത്തെ മൃദുവാക്കാൻ ബേക്കിംഗ് സോഡ കലർന്ന ചെറുചൂടുവെള്ളത്തിൽ പാദങ്ങൾ മുക്കിവയ്ക്കുകയും പ്യൂമിക് സ്റ്റോൺ ഉപയോ​ഗിച്ച് വൃത്തിയാക്കുകയും ചെയ്യാറുണ്ട്.


ബേക്കിംഗ് സോഡയ്ക്ക് എണ്ണമയം കുറയ്ക്കാനും ദുർഗന്ധം ഇല്ലാതാക്കാനും തലയോട്ടിയിലെ പി.എച്ച് നില സന്തുലിതമാക്കാനും വൃത്തിയും ആരോഗ്യവും നൽകാനും കഴിയുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, ബേക്കിംഗ് സോഡയുടെ അമിതമായ ഉപയോഗം നിങ്ങളുടെ ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. നിങ്ങളുടെ ചർമ്മം സെൻസിറ്റീവ് ആണോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്നതിന് മുമ്പ് ആദ്യം കൈയിൽ ഒരു പാച്ച് ടെസ്റ്റ് നടത്താൻ നിർദ്ദേശിക്കുന്നു.


ഡെർമറ്റോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, ബേക്കിംഗ് സോഡയ്ക്ക് പ്രകൃതിദത്തമായ സ്‌ക്രബ്ബായി പ്രവർത്തിക്കാനും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കാനും സാധിക്കും. എന്നാൽ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാം. ഏതെങ്കിലും ചർമ്മ ചികിത്സയ്ക്കായി ബേക്കിംഗ് സോഡ ഉപയോഗിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ ഉപദേശിക്കുന്നില്ല.


ഡെർമറ്റോളജിസ്റ്റുകൾ വ്യക്തമാക്കുന്ന കാര്യങ്ങൾ ഇവയാണ്: പ്രകൃതിദത്തമായ സംരക്ഷിത എണ്ണകൾ നീക്കം ചെയ്യുന്നതിലൂടെ ചർമ്മത്തിൽ കൂടുതൽ അണുബാധയേൽക്കാനും കേടുപാടുകൾ സംഭവിക്കാനും സാധ്യത കൂടുതലാണ്. ഇത് ചർമ്മത്തിൽ വീക്കം ഉണ്ടാകാനും മുഖക്കുരു വഷളാക്കുകയും ചർമ്മത്തിലെ പിഗ്മെന്റേഷനും പാടുകളും വർദ്ധിപ്പിക്കുകയും ചെയ്യും. ബേക്കിംഗ് സോഡയുടെ ഉപയോഗം ചർമ്മത്തിലെ വരൾച്ച വർദ്ധിപ്പിക്കും, ഇത് സംരക്ഷിത എണ്ണകളുടെ അമിത ഉൽപാദനത്തിനും കൂടുതൽ മുഖക്കുരു ഉണ്ടാകുന്നതിനും ചർമ്മത്തിലെ പാടുകൾക്കും ഇടയാക്കും.


ബേക്കിംഗ് സോഡ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമല്ലെങ്കിൽ ചുവന്ന തടിപ്പുകൾ ഉണ്ടാകുന്നതിന് കാരണമാകും. ഏതെങ്കിലും ഉൽപ്പന്നമോ വീട്ടുവൈദ്യമോ പരീക്ഷിക്കുന്നതിന് മുമ്പ് ഒരാൾ അവരുടെ ചർമ്മം ഏത് തരത്തിലുള്ളതാണെന്ന് മനസ്സിലാക്കണമെന്നും എപ്പോഴും ഒരു പാച്ച് ടെസ്റ്റ് നടത്തണമെന്നും ഡെർമറ്റോളജിസ്റ്റുകൾ നിർദ്ദേശിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.