Baking soda: ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും മാറിപ്പോകാറുണ്ടോ? ഈ വ്യത്യാസങ്ങൾ അറിയാം
Baking Soda vs Baking Powder: ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും പുളിപ്പിക്കുന്നതിനുള്ള വസ്തുക്കളാണ്. ഇവയുടെ സമാനമായ പേരുകളും ഒരേപോലുള്ള ഘടനയും പലപ്പോഴും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു.
ബേക്ക് ചെയ്തെടുക്കുന്ന ഭക്ഷണങ്ങളിൽ നിരവധി ചേരുവകൾ ചേർക്കാറുണ്ട്. ഇവയിൽ ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് വലിയ ബുദ്ധിമുട്ടായിരിക്കും. ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും പുളിപ്പിക്കുന്നതിനുള്ള വസ്തുക്കളാണ്. ഇവയുടെ സമാനമായ പേരുകളും ഒരേപോലുള്ള ഘടനയും പലപ്പോഴും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു.
ബേക്കിംഗ് സോഡയ്ക്കും ബേക്കിംഗ് പൗഡറിനും ഒരേ നിറവും രുചിയും ആണെങ്കിലും അവയ്ക്ക് വ്യത്യസ്തമായ രാസഘടനകളും വ്യത്യസ്തമായ ഉപയോഗവുമാണുള്ളത്. സോഡിയം ബൈകാർബണേറ്റ് ഉപയോഗിച്ചാണ് ബേക്കിംഗ് സോഡ ഉണ്ടാക്കുന്നത്. സോഡിയം ബൈകാർബണേറ്റ് കാർബൺ ഡൈ ഓക്സൈഡ് വാതകം പുറത്തുവിടാൻ ആസിഡുകളുമായി പ്രതിപ്രവർത്തിക്കുന്ന ഒരു ക്ഷാര ഉപ്പ് ആണ്.
കാർബൺ ഡൈ ഓക്സൈഡ് കാരണം വിവിധ പാചകങ്ങൾക്കുള്ള ബാറ്റർ അല്ലെങ്കിൽ മാവ് പുളിച്ച് പൊന്താൻ ഇത് സഹായിക്കുന്നു. ബേക്കിംഗ് സോഡ ഒരു മിശ്രിതത്തിലേക്ക് ചേർക്കുമ്പോൾ ആസിഡുമായി പ്രതിപ്രവർത്തിച്ച് കാർബൺ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നു. കുക്കികൾ പോലെയുള്ള ബേക്ക് ചെയ്തെടുക്കുന്നവയ്ക്ക് ഇത് അനുയോജ്യമാണ്.
ALSO READ: മദ്യം മാത്രമല്ല, കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കും ഈ ഭക്ഷണങ്ങൾ
സോഡിയം ബൈകാർബണേറ്റ്, കോൺസ്റ്റാർച്ച് എന്നിവ ഉപയോഗിച്ചാണ് ബേക്കിംഗ് പൗഡർ തയ്യാറാക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നതിന്, അതിന് ചൂടും ഈർപ്പവും ആവശ്യമാണ്. ബേക്കിംഗ് പൗഡറിൽ ഇതിനകം തന്നെ ആസിഡ് ഗുണം ഉണ്ട്. അസിഡിറ്റി ഉള്ള ചേരുവകൾ ഇല്ലെങ്കിൽ, ബേക്കിംഗ് പൗഡർ ഉപയോഗിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy