Barnyard Millet: ബർനിയാർഡ് മില്ലറ്റ് എന്താണ്? അറിഞ്ഞിരിക്കാം ഇതിന്റെ ആരോഗ്യ ഗുണങ്ങളും
Barnyard Millets Health Benefits: അരിയുടെ ആരോഗ്യകരമായ ബദലായി ബർനിയാർഡ് മില്ലറ്റ് കണക്കാക്കപ്പെടുന്നു. വാരി, വരൈ, സാൻവ, സാംവ, സ്വാങ് എന്നിവയാണ് ബാർനിയാർഡ് മില്ലറ്റിന്റെ മറ്റ് പേരുകൾ.
സാൻവ മില്ലറ്റ് അല്ലെങ്കിൽ ബർനിയാർഡ് മില്ലറ്റ് വെളുത്ത ധാന്യമാണ്. ഇത് സാൻവ അരി എന്നും അറിയപ്പെടുന്നു. ഈ ധാന്യങ്ങൾ മില്ലറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. നവരാത്രി സമയത്തും ഉപയോഗിക്കുന്ന ഒരു ജനപ്രിയ ഭക്ഷണപദാർഥമാണിത്. ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവ വേളയിൽ, ആളുകൾ സാധാരണയായി പായസം പോലുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നു.
അരിയുടെ ആരോഗ്യകരമായ ബദലായി ബർനിയാർഡ് മില്ലറ്റ് കണക്കാക്കപ്പെടുന്നു. ബർനിയാർഡ് മില്ലറ്റുകൾ ഫംഗസ് ബാധിക്കാത്തവയാണ്. വാരി, വരൈ, സാൻവ, സാംവ, സ്വാങ് എന്നിവയാണ് ബാർനിയാർഡ് മില്ലറ്റിന്റെ മറ്റ് പേരുകൾ. ബർനിയാർഡ് മില്ലറ്റിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
രക്തസമ്മർദ്ദം കുറയ്ക്കുന്നു: ബർനിയാർഡ് മില്ലറ്റിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദയസംബന്ധമായ അപകടസാധ്യതകൾ ലഘൂകരിക്കാനും ഇത് സഹായിക്കുന്നു.
ദഹനം വർധിപ്പിക്കുക: ദഹിക്കാൻ എളുപ്പവും ആരോഗ്യകരവും ആയതിനാൽ നവരാത്രി ഉപവാസ സമയത്തെ ഭക്ഷണത്തിൽ ബർനിയാർഡ് മില്ലറ്റ് ചേർക്കാവുന്നതാണ്.
പ്രോട്ടീൻ സമ്പുഷ്ടം: ബർനിയാർഡ് മില്ലറ്റ് പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് ആരോഗ്യകരമായ കോശങ്ങളെ നിലനിർത്താൻ സഹായിക്കുന്നു. ജോവർ, ബജ്‌റ, റാഗി എന്നിവയെ അപേക്ഷിച്ച് അവയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്.
രക്തവും ഓക്‌സിജൻ പ്രവാഹവും വർധിപ്പിക്കുന്നു: നിങ്ങളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്താൻ ബർനിയാർഡ് മില്ലറ്റ് സഹായിക്കുന്നു. ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമായ അവ രക്തകോശങ്ങളുടെ ഉൽപാദനത്തിനും രക്തത്തിലെ ഓക്‌സിജനേഷൻ മെച്ചപ്പെടുത്തുന്നതിനും അത്യാവശ്യമാണ്.
ചർമ്മത്തിനും മുടിക്കും നല്ലത്: ബർനിയാർഡ് മില്ലറ്റിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഗുണം ചെയ്യുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പോഷക മൂല്യം: ഗോതമ്പ്, ചോളം എന്നിവയെ അപേക്ഷിച്ച് ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ബർനിയാർഡ് മില്ലറ്റ് വളരെ പോഷകഗുണമുള്ളതാണ്. എല്ലാ മില്ലറ്റുകളിലും ഏറ്റവും കുറഞ്ഞ കാർബോഹൈഡ്രേറ്റ് ആണ് അടങ്ങിയിരിക്കുന്നത്. ബർനിയാർഡ് മില്ലറ്റ് വിറ്റാമിൻ ബിയുടെ മികച്ച ഉറവിടമാണ്. ഗ്ലൂറ്റൻ മൂലം ഉണ്ടാകുന്ന സീലിയാക് രോഗമുള്ളവർക്ക് ബർനിയാർഡ് മില്ലറ്റ് കഴിക്കുന്നത് പ്രയോജനകരമാണ്. നിരവധി മില്ലറ്റുകളിൽ ഒന്ന് മാത്രമാണ് ബർനിയാർഡ് മില്ലറ്റ്. ദഹനം മുതൽ ഹൃദയാരോഗ്യം വരെ, ഇവ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...