PCOS Awareness Month: പിസിഒഎസ് മൂലം ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുന്നില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Body Weight PCOS: പിസിഒഎസ് അവബോധ മാസം ആചരിക്കുമ്പോൾ ഈ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മാർ​ഗങ്ങൾ അറിഞ്ഞിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 10:24 AM IST
  • സമീകൃതാഹാരമാണ് പിസിഒഎസ് ഉള്ളവർക്ക് ഭാരം നിയന്ത്രിക്കുന്നതിനുള്ള അടിസ്ഥാന മാർ​ഗം
  • ലീൻ പ്രോട്ടീനുകൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
  • സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള ലഘുഭക്ഷണങ്ങൾ, ഉയർന്ന കലോറി പാനീയങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കുക
PCOS Awareness Month: പിസിഒഎസ് മൂലം ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുന്നില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി‌സി‌ഒ‌എസ്) ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന ആരോ​ഗ്യാവസ്ഥയാണ്. പിസിഒഎസിന്റെ ഏറ്റവും സാധാരണവും നിരാശാജനകവുമായ ഒരു ലക്ഷണമാണ് ശരീരഭാരം വർധിക്കുന്നത് അല്ലെങ്കിൽ ശരീരഭാരം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്. പിസിഒഎസ് അവബോധ മാസം ആചരിക്കുമ്പോൾ ഈ പ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള മാർ​ഗങ്ങൾ അറിഞ്ഞിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

സമീകൃതാഹാരം: സമീകൃതാഹാരമാണ് പിസിഒഎസ് ഉള്ളവർക്ക് ഭാരം നിയന്ത്രിക്കുന്നതിനുള്ള അടിസ്ഥാന മാർ​ഗം. ലീൻ പ്രോട്ടീനുകൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള ലഘുഭക്ഷണങ്ങൾ, ഉയർന്ന കലോറി പാനീയങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിന് സമീകൃത ഭക്ഷണവും ലഘുഭക്ഷണവും പ്രധാനമാണ്. ഇത് ഇൻസുലിൻ പ്രതിരോധം ഉള്ളവർക്ക് ഗുണം ചെയ്യും.

ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം: ഭക്ഷണം കഴിക്കുന്നതിന്റെ അളവ് നിയന്ത്രിക്കുന്നത് കലോറി ഉപഭോഗത്തിൽ വലിയ വ്യത്യാസം വരുത്തും. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക, വേഗത്തിൽ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രമിക്കുക. സാവധാനത്തിൽ ഭക്ഷണം കഴിക്കുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ സാധിക്കും.

ALSO READ: Honey And Cinnamon: തേനും കറുവപ്പട്ടയും ദിവസവും കഴിച്ചാൽ എന്ത് സംഭവിക്കും?

പതിവ് വ്യായാമം: പിസിഒഎസുമായി ബന്ധപ്പെട്ട ശരീരഭാരം നിയന്ത്രിക്കുന്നതിൽ ശാരീരിക പ്രവർത്തനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ദിനചര്യയിൽ എയ്റോബിക് വ്യായാമങ്ങൾ (വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലുള്ളവ) ഉൾപ്പെടുത്തുക. പതിവ് വ്യായാമം കലോറി കുറയ്ക്കുക മാത്രമല്ല, ഇൻസുലിൻ സംവേദനക്ഷമതയും ഹോർമോൺ നിയന്ത്രണവും മെച്ചപ്പെടുത്തുകയും പിസിഒഎസ് ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സ്ട്രെസ് മാനേജ്മെന്റ്: സമ്മർദ്ദം പിസിഒഎസ് ലക്ഷണങ്ങളെ വർധിപ്പിക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും. മൈൻഡ്ഫുൾനെസ് മെഡിറ്റേഷൻ, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, ആവശ്യമെങ്കിൽ പ്രൊഫഷണൽ കൗൺസിലിംഗ് എന്നിവ പോലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള കാര്യങ്ങൾ പരിശീലിക്കുക. സമ്മർദ്ദം കുറയ്ക്കുന്നത് ഹോർമോണുകളെ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ALSO READ: Lymphoma Awareness Day 2023: ലിംഫോമ അവബോധ ദിനം; രോഗലക്ഷണങ്ങളും അപകട ഘടകങ്ങളും ചികിത്സയും... അറിയേണ്ടതെല്ലാം

ഒരു ഹെൽത്ത് കെയർ പ്രൊവൈഡറെ സമീപിക്കുക: പിസിഒഎസ് എന്നത് സങ്കീർണ്ണമായ ഒരു അവസ്ഥയാണ്, അതിന് പലപ്പോഴും വ്യക്തിഗത ചികിത്സ ആവശ്യമാണ്. അനുയോജ്യമായ ഒരു ചികിത്സാ പദ്ധതി തയ്യാറാക്കുന്നതിന് പിസിഒഎസിൽ വൈദഗ്ധ്യമുള്ള ഒരു ആരോഗ്യ വിദ​ഗ്ധനെ സമീപിക്കുക. പിസിഒഎസുമായി ബന്ധപ്പെട്ട വെയ്റ്റ് മാനേജ്മെന്റ് വെല്ലുവിളികൾ നേരിടാൻ ആവശ്യമായ മരുന്നുകൾ, ഹോർമോൺ ചികിത്സകൾ, അല്ലെങ്കിൽ മറ്റ് ചികിത്സകൾ എന്നിവയിൽ അവർക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News