ബേസിൽ വിത്തുകൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ഈ വിത്തുകളിൽ അവശ്യ പോഷകങ്ങൾ ഉണ്ടെന്ന് മാത്രമല്ല, ശരീരത്തിലെ ചൂട് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മലബന്ധം ഒഴിവാക്കാനും അസിഡിറ്റി ചികിത്സിക്കാനും ഇത് സഹായിക്കുന്നു. തുളസിച്ചെടിയിൽ നിന്നാണ് ഈ വിത്തുകൾ വേർതിരിച്ചെടുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്നതിനാൽ അടുത്ത കാലത്തായി, തുളസി വിത്തുകൾ കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്.  പ്രാഥമികമായി ഉയർന്ന ഫൈബർ ഉള്ളടക്കമാണ് തുളസി വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന്റെ കാരണം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ തുളസി വിത്തുകൾ എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം.


ALSO READ: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; വിഷാംശമുള്ള വായുവിൽ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?


തുളസി വിത്തുകൾ ഭക്ഷ്യയോ​ഗ്യമാക്കാൻ തയ്യാറാക്കുന്ന വിധം: തുളസി വിത്തുകൾ വെള്ളത്തിൽ കുതിർത്ത് 15-20 മിനിറ്റ് വയ്ക്കുക. ഇത് 15-20 മിനിറ്റ് കുതിർക്കുമ്പോൾ ജെൽ രൂപത്തിലാകും. ഈ ജെൽ വിശപ്പ് കുറയ്ക്കാനും ദീർഘനേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം നിയന്ത്രിക്കാനും സഹായിക്കും.


തുളസി വിത്തുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ, ഇവ അധിക കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മികച്ച ഫലങ്ങൾക്കായി ഇതിനൊപ്പം സമീകൃതാഹാരവും ആരോ​ഗ്യകരമായ ഭക്ഷണശീലവും മികച്ച വ്യായാമ ദിനചര്യയും പിന്തുടരണമെന്നത് ഓർക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.