Basil Water: തുളസിയിലയിട്ട വെള്ളം കുടിച്ചുനോക്കൂ... മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും
Basil Water Health Benefits: നിരവധി ഔഷധ ഗുണങ്ങൾ ഉള്ള സസ്യമാണ് തുളസി. അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും തുളസി മികച്ചതാണ്.
തുളസി നിരവധി ഔഷധ ഗുണങ്ങളുള്ള സസ്യമാണ്. ഇതിൽ വിറ്റാമിൻ എ, സി, ഡി, നാരുകൾ, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. തുളസിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ വിവിധ അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധശേഷി മികച്ചതാക്കാനും സഹായിക്കുന്നു. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
തുളസിയിലയിലെ സംയുക്തങ്ങൾ വായിലെ അണുബാധകൾ കുറയ്ക്കാനും വായുടെ മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു. ഇത് മോണയുടെ ആരോഗ്യം മികച്ചതാക്കുകയും വായ്നാറ്റം അകറ്റുകയും ചെയ്യുന്നു. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് നോക്കാം.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നു: തുളിയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് മികച്ച രോഗപ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുന്നു.
ALSO READ: ജലജന്യ രോഗങ്ങൾ പടരുന്നു; കുട്ടികളുടെ സംരക്ഷണം പ്രധാനം, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ദഹനം മികച്ചതാക്കുന്നു: തുളിസിയില വെള്ളം പതിവായി കുടിക്കുന്നത് ദഹനം മികച്ചതാക്കാനും ദഹന സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ദഹനം മികച്ചതാക്കാൻ ദിവസവും രാവിലെ വെറുംവയറ്റിൽ തുളിസിയില വെള്ളം കുടിക്കുന്നത് നല്ലതാണ്.
ശ്വാസകോശത്തിന്റെ ആരോഗ്യം: ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ശ്വാസകോശരോഗങ്ങളെ ചെറുക്കാൻ തുളസി മികച്ചതാണ്. തുളസി വെള്ളം കുടിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു: തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും.
ALSO READ: ജീരകവെള്ളം പതിവായി കുടിച്ചാൽ എന്താണ് ഗുണം? അറിയാം
കൊളസ്ട്രോൾ കുറയ്ക്കുന്നു: കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തുളസിയില വെള്ളം മികച്ചതാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പതിവായി തുളസിയില വെള്ളം കുടിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കും.
അണുബാധകളിൽ നിന്ന് സംരക്ഷണം: തുളസിയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തെ വിവിധ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.