ഔഷധ ഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും ഏറെ ഗുണം ചെയ്യും. എല്ലാ വീട്ടിലും അടുക്കളയിൽ സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന മഞ്ഞൾ, ചർമ്മസംരക്ഷണത്തിന് മിക്കവരും ഉപയോഗിക്കുന്നു. എന്നാൽ മഞ്ഞളിന്റെ അമിത ഉപയോഗം ദോഷമാണ്. മഞ്ഞൾ ഉപയോഗിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിയിഞ്ഞിരിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ഞൾ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ


നിങ്ങളുടെ ചർമ്മത്തിന്റെ തരവും ചർമ്മപ്രശ്നങ്ങളും അറിഞ്ഞ് വേണം മഞ്ഞൾ ഉപയോഗിക്കാൻ. കാരണം നിങ്ങൾ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ മഞ്ഞൾ ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക. കാരണം മഞ്ഞൾ ചർമ്മത്തിൽ പൊള്ളലുണ്ടാക്കും.


ALSO READ: വിറ്റമിന്‍ ഡി വര്‍ദ്ധിപ്പിക്കാന്‍ സൂര്യപ്രകാശം മാത്രമല്ല, വേറെയുമുണ്ട് മാര്‍ഗ്ഗങ്ങള്‍


സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾക്ക് മഞ്ഞൾ ദോഷകരമാണ്. സെൻസിറ്റീവ് ചർമ്മത്തിൽ മഞ്ഞൾ ഉപയോഗിക്കുന്നത് ചൊറിച്ചിലുണ്ടാക്കും.


നിങ്ങൾക്ക് ചർമ്മ സംരക്ഷണത്തിൽ മഞ്ഞൾ ഉപയോഗിക്കണമെങ്കിൽ, എന്നാൽ അതിന്റെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചില മുൻകരുതലുകൾ എടുക്കുക. മഞ്ഞൾ മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ ഒഴിവാക്കാൻ, മഞ്ഞളിൽ തൈരോ കറ്റാർ വാഴ ജെല്ലോ, പാലോ ചേർത്ത് മുഖത്ത് പുരട്ടുക. 


മുഖത്ത് മഞ്ഞൾ ഉപയോഗിച്ചതിന് ശേഷം കുറഞ്ഞത് ഒരു ദിവസത്തേക്ക് മറ്റൊന്നും തന്നെ മുഖത്ത് പുരട്ടരുത്. കാരണം മഞ്ഞളിൽ മറ്റ് വസ്തുക്കളുമായി പ്രതിപ്രവർത്തിക്കുകയും അലർജി ഉണ്ടാക്കുകയും ചെയ്യുന്ന സജീവ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും അറിവുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.