ചർമ്മ സംരക്ഷണത്തിനായി ഓരോ സൗന്ദര്യവർധക വസ്തുക്കൾ ഉപയോ​ഗിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണവും. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും ചർമ്മ സംരക്ഷണം സാധ്യമാകും. സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണക്രമം ചർമ്മത്തിന് തിളക്കമുണ്ടാകുന്നതിന് വളരെ പ്രയോജനകരമാണ്. അത്തരത്തിലുള്ള നിരവധി ഭക്ഷണങ്ങൾ ലഭ്യമാണ്. അവയിലൊന്നാണ് കാപ്സിക്കം. കാപ്സിക്കം കഴിക്കുന്നതിലൂടെ ലഭിക്കുന്ന അത്ഭുതകരമായ ചർമ്മ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

വിറ്റാമിൻ സി


വിറ്റാമിൻ സിയുടെ ഏറ്റവും വലിയ ഉറവിടമാണ് കാപ്സിക്കം. വിറ്റാമിൻ സിയുടെ ഒരു പ്രധാന സ്രോതസ്സായി ഇതിനെ കണക്കാക്കപ്പെടുന്നു. വിവിധ നിറത്തിലുള്ള കാപ്സിക്കം ലഭ്യമാണ്. അവയെല്ലാത്തിലും വിറ്റാാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ഘടനയും വഴക്കവും നൽകുന്ന പ്രോട്ടീനായ കൊളാജൻ ഉത്പാദിപ്പിക്കാൻ ഇത് സഹായിക്കും. ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിന് വിറ്റാമിൻ സി അത്യന്താപേക്ഷിതമാണ്.


ചർമ്മത്തെ സ്വാഭാവികമായി ഈർപ്പമുള്ളതാക്കുന്നു


വരണ്ട ചർമ്മം പലരുടെയും വലിയൊരു പ്രശ്നമാണ്. അത് മാറുന്നതിനായി വിവിധ കാര്യങ്ങൾ ആളുകൾ ചെയ്യാറുണ്ട്. നിങ്ങളുടെ ചർമ്മത്തെ സ്വാഭാവികമായി മോയ്സ്ചറൈസ് ചെയ്യാൻ കഴിയുന്ന ഭക്ഷണങ്ങളിലൊന്നാണ് കാപ്സിക്കം. ഉയർന്ന ജലാംശം ഉള്ളതിനാൽ നിങ്ങളുടെ ശരീരത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ അവയ്ക്ക് കഴിയും. അവയിൽ 92% വരെ ജലാംശം ഉണ്ടായിരിക്കാം.


Also Read: Turmeric Side Effects: ഈ രോഗമുള്ളവർ അബദ്ധത്തിൽ പോലും മഞ്ഞൾ കഴിക്കരുത്


 


ചർമ്മത്തിന് തിളക്കം നൽകുന്നു


ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ കഴിയുന്ന ഭക്ഷണം ആണ് കാപ്സിക്കം. തിളക്കമുള്ള ചർമ്മം ആ​ഗ്രഹിക്കുന്നവർ അവരുടെ ഡയറ്റിൽ കാപ്സിക്കം ഉൾപ്പെടുത്തേണ്ടതാണ്. കാപ്സിക്കത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന് തിളക്കം നൽകുന്നു.


ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം


നിങ്ങൾക്ക് പതിവായി ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കാപ്സിക്കം ഉൾപ്പെടുത്തുന്നത് പരിഗണിക്കുക. ഇത് ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. മാത്രമല്ല ചർമ്മ പ്രശ്മങ്ങൽ വളരെ വേ​ഗത്തിൽ കുറയ്ക്കാൻ കഴിയും. വരണ്ട ചർമ്മം മാറാനും ഇത് സഹായിക്കും.


മലിനീകരണത്തിൽ നിന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുന്നു


ആന്റി ഓക്‌സിഡന്റുകൾ ധാരാളമുള്ളതിനാൽ കാപ്സിക്കം ചർമ്മത്തിന് ഉത്തമമാണ്. ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം ഇത് അൾട്രാവയലറ്റ് രശ്മികളുടെയും മറ്റ് വായുവിലൂടെയുള്ള മലിനീകരണത്തിന്റെയും ദോഷകരമായ ഫലങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ചർമ്മത്തിന്റെ പൊതുവായ ഘടനയും രൂപവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ് കാപ്സിക്കം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.