വണ്ണം കുറയ്ക്കാൻ കറ്റാർ വാഴ ജ്യൂസ്...
ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പ് അലിയിച്ച് കളയാനും കറ്റാർ വാഴ ജ്യൂസ് നല്ലതാണ്
നിരവധി ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ഔഷധ ഗുണങ്ങളുള്ള സസ്യമാണ് കറ്റാർവാഴ. കറ്റാർ വാഴയിൽ 99 ശതമാനവും ജലമാണ്. വിറ്റാമിനുകൾ, സ്റ്റിറോളുകൾ, ഗ്ലൂക്കോമാനാനുകൾ, അമിനോ ആസിഡുകൾ, ലിപിഡുകൾ എന്നിവ ഉൾക്കൊള്ളുന്ന ജെൽ ആണ് ഇതിന്റെ ഉപയോഗയോഗ്യമായ ഭാഗം.
ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതമായ ചീത്ത കൊളസ്ട്രോൾ തുടങ്ങിയവ മുതൽ ചർമ്മ സംരക്ഷണം, കേശ സംരക്ഷണം എന്നിവയ്ക്കും കറ്റാർ വാഴ ഉപയോഗിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും കറ്റാർ വാഴ വളരെ നല്ലതാണ്.
കറ്റാർ വാഴ ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കും കറ്റാർ വാഴ ജ്യൂസ് മികച്ചതാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ കറ്റാർ വാഴ ജെൽ ചേർത്ത് കഴിക്കാം.
അമിതവണ്ണം ഒഴിവാക്കാനും കറ്റാർ വാഴ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പ് അലിയിച്ച് കളയാനും കറ്റാർ വാഴ ജ്യൂസ് നല്ലതാണ്. കറ്റാർ വാഴയുടെ ജെല്ലിൽ ഒരു കഷ്ണം ഇഞ്ചിയും അൽപ്പം നാരങ്ങാ നീരും വെള്ളവും ചേർത്ത് മിക്സിയിൽ അരച്ച് അരിച്ചെടുത്ത് ജ്യൂസായി കുടിക്കുന്നത് വണ്ണം കുറയാൻ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...