കടൽ വിഭവങ്ങളിൽ ആളുകൾക്കിടയിൽ ഡിമാൻഡ് കൂടിയ ഒരു മത്സ്യമാണ് ചെമ്മീൻ. അതു കൊണ്ട് തന്നെ വില കൂടിയ മത്സ്യമെന്ന പട്ടികയിലും, കേരളത്തിൽ നിന്നും വിദേശ രാജ്യത്തേക്ക് ഏറ്റവും കൂടുതലായി കയറ്റുമതി ചെയ്യുന്ന മത്സ്യ വിഭവമെന്ന പട്ടികയിലും ഇവൻ മുൻ നിരയിലാണ്. ചെമ്മീൻ വിഭവങ്ങൾ ഇഷ്ടപെടാത്തവർ വിരളമായിരിക്കും. തനി നാടൻ വിഭവങ്ങൾ തൊട്ട് വിദേശ വിഭവങ്ങൾ വരെ ചെമ്മീൻ വെച്ച് ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇത് കഴിക്കുമ്പോൾ എപ്പോഴെങ്കിലും ഈ മത്സ്യത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന ​ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുവിൽ കടൽ വിഭവങ്ങൾ നമ്മുടെ നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇവയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരകലകളെ നിർമിക്കാനും കേടുപാടുകൾ തീർക്കാനും കൂടാതെ ഹോർമോണുകളെയും എൻസൈമുകളെയും ഉൽപാദിപ്പിക്കാനും ആവശ്യമായ മാക്രോ ന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. ഇത് കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ഡി, അയഡിൻ എന്നിവയും ധാരാളമായി മത്സ്യ വിഭവങ്ങളിൽ അടങ്ങിയിരിക്കുന്നു.അത്തരത്തിൽ വളരെയധികം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു മീൻ വിഭവമാണ് ചെമ്മീൻ. കേരളത്തിൽ സുലഭമമായി ലഭിക്കുന്ന ഇത് നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. 


ALSO READ: ഹൃദയാഘാതം മൂലം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ സ്ത്രീകള്‍ മുന്നില്‍!!


ചെമ്മീനിന്റെ ​ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം


1. പോഷക സമ്പന്നം


ചെമ്മീനിൽ നിറയെ ധാതുക്കളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. വൈറ്റമിൻ ബി 12, സെലെനിയം, ഫോസ്ഫറസ്, കോളിൻ, കോപ്പർ തുടങ്ങിയവ ചെമ്മീനിലുണ്ട്. ഇത് ഉപാപചയപ്രവർത്തനം ത്വരിതപ്പെടുത്തുകയും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുകയും തലച്ചോറിന് ആരോഗ്യം നൽകുകയും ചെയ്യുന്നു. 


2. കലോറി താരതമ്യേന കുറവാണ്


മറ്റു മത്സ്യ വിഭവങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ചെമ്മീനിൽ പൊതുവേ കാലറി കുറവാണ്. ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മത്സ്യമാണിത്.  3 ഔൺസ് ചെമ്മീനില്‍ 84 കാലറി മാത്രമേ ഉള്ളൂ. കാലറി വളരെ കുറഞ്ഞ പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണമാണ് ചെമ്മീൻ. 


3. പ്രോട്ടീനിന്റെ കലവറ


പ്രോട്ടീനിന്റെ മികച്ച ഒരു ഉറവിടമാണ് ചെമ്മീന്‍. ശരീരകലകളെ നിർമിക്കാനും കേടുപാടുകൾ തീർക്കാനും പ്രോട്ടീൻ സഹായകരമാണ്.  പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 


4. ഹൃദയാരോ​ഗ്യത്തിന് ഉത്തമം 


ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി ചെമ്മീനിൽ ഉണ്ട്. ഇത് നീർക്കെട്ട് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പതിവായി ചെമ്മീൻ കഴിച്ചാൽ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഒരിനം കൊഴുപ്പ് ആണ് ട്രൈഗ്ലിസറൈഡുകൾ. 


5.  തലച്ചോറിന്റെ  പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കും


തലച്ചോറിന്റെ ആരോഗ്യത്തിന് ചെമ്മീനിലടങ്ങിയ കോളിൻ പോലുള്ള പോഷകങ്ങൾ വളരെ പ്രധാനമാണ്. ഓർമശക്തി വർദ്ധിപ്പിക്കാനും ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കോളിൻ സഹായകരമാണ്. പ്രായമേറുമ്പോഴുണ്ടാകുന്ന ഓർമക്കുറവിൽ നിന്ന് സംരക്ഷണം നൽകാനും കോളിൻ സഹായിക്കും. 


നമ്മുടെ ശരീരത്തിലെ തൈറോയ്ഡിന്റെ പ്രവർത്തനം സു​ഗമമായി നടക്കുന്നതിന് വളരെ അത്യാവശ്യമായ ഒരു ധാതുവാണ് അയഡിൻ.
തൈറോയ്ഡ് ഹോർമോണിനെ ഉത്പാദിപ്പിക്കുവാനായി തൈറോയ്ഡ് ഗ്രന്ഥി അയഡിൻ ഉപയോഗപ്പെടുത്തുന്നു. ശരീരത്തിലെ ഊർജ്ജത്തിന്റെ ഉൽപാദനത്തിനും  ഉപാപചയപ്രവർത്തനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തൈറോയ്ഡ് വളരെ അത്യാവശ്യമാണ്. കടൽവിഭവങ്ങളിൽ
പോഷകങ്ങൾക്ക് പുറമേ പൂരിത കൊഴുപ്പുകളും കാലറിയും വളരെ കുറവാണ്. ശരീരഭാരം കുറച്ച് ആരോഗ്യകരമായ ഭാരം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് യോജിച്ചതാണ്. ഉയർന്ന കൊളസ്ട്രോൾ ഉളളവർക്കും കടൽവിഭവങ്ങൾ കഴിക്കാം. കാരണം ഇവയിൽ കൊളസ്ട്രോൾ ഇല്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.