ഏത്  രോഗം വന്നാലും ആശുപത്രിയിലേയ്ക്ക് പോകുന്നവരാണ് എല്ലാവരും. അസുഖങ്ങൾക്ക് വീട്ടുവൈദ്യങ്ങളിലൂടെ പരിഹാരം കണ്ടെത്തുന്നതാണ് നല്ലത്. അയമോദകം പല വിധ രോഗങ്ങൾക്കുള്ള മികച്ച വീട്ടുവൈദ്യമാണ്. അയമോദകത്തിന്റെ  ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അറിയാം അയമോദകത്തിന്റെ ഗുണങ്ങൾ


*ദിവസവും ഭക്ഷണത്തോടൊപ്പം കുറച്ച് അയമോദകം കൂടി കഴിച്ചാൽ ദഹന പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും ഗ്യാസ് പ്രശ്നങ്ങളും മാറും.
* പ്രതിരോധ ശേഷി കൂട്ടാനും അയമോദകം കഴിക്കുന്നതിലൂടെ സാധിക്കും.
*അയമോദകപ്പൊടി മോരിൽ ചേർത്ത് കഴിച്ചാൽ മദ്യപിക്കാനുളള ആഗ്രഹം കുറയുകയും മദ്യപാനത്താൽ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറുകയും ചെയ്യും.
*അയമോദകം ചൂടാക്കി കിഴി കെട്ടി ഇടയ്ക്കിടെ നെറ്റിയിൽ തടവിയാൽ തലവേദനയിൽ നിന്ന് ആശ്വാസം കിട്ടും.
*ചുമ, ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന എന്നിവയിൽനിന്ന്  ആശ്വാസം ലഭിക്കാൻ തേനും, കുരുമുളകും, മഞ്ഞളും, അയമോദക ഇലകൾകൂടി തിളപ്പിച്ചു കുടിക്കുന്നത് നല്ലതാണ്.
*എട്ടുകാലി, തേൾ, പഴുതാര പോലുള്ള വിഷ ജന്തുക്കളുടെ വിഷം ഏറ്റാൽ അയമോദക ഇല ചതച്ചത് കടിയേറ്റ ഭാഗത്ത്‌ വെയ്ക്കുന്നത് നല്ലതാണ്.
*ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും അയമോദക വിത്തുകൾ കഴിക്കുന്നത് വലിയൊരു പരിഹാര മാർഗമാണ്.
*ശരീരഭാരം കുറയ്ക്കാനുള്ള നല്ല മാർഗമാണ് അയമോദകവും പെരുംജീരകവും ചേർത്തുള്ള വെളളം കുടിക്കുന്നത്.
*അയമോദകം അല്‍പം ഉപ്പ് മിക്‌സ് ചെയ്ത് പല്ലിന് മുകളില്‍ വെച്ചാല്‍ പല്ല് വേദന മാറികിട്ടും.
*അയമോദകം പൊടി അല്‍പം മുറിവിനു മുകളില്‍ ഇട്ട് കൊടുത്താൽ മുറിവ് പെട്ടന്ന് ഉണങ്ങും.
*അയമോദകം കഷായം വെച്ച്‌ കുടിക്കുന്നത് ശരീരത്തിലെ അമിത കലോറി ഇല്ലാതാക്കുന്നു.
*ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളാൽ നിൽക്കുന്നവർക്ക്  വയറു വേദന ഇല്ലാതാക്കാൻ അയമോദകം സഹായിക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.