Blue Zone Diet: ബ്ലൂ സോൺ ഡയറ്റ് ട്രൈ ചെയ്യൂ..! ആരോഗ്യ ഗുണങ്ങൾ ഏറെ
Blue Zone Diet: ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ ഭക്ഷണ ശീലങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് , നാഷണൽ ജിയോഗ്രാഫിക് ഫെലോയും എഴുത്തുകാരനുമായ ഡോൺ ബെറ്റ്നർ ബ്ലൂ സോൺ ഡയറ്റ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.
ജീവിതശൈലീ രോഗങ്ങളെ തടയാൻ ഏറ്റവും ശരിയായ മാർഗം ജീവിതരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരുക എന്നുള്ളതാണ്. പ്രധാനമായും ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം തുടങ്ങിയവ പാലിച്ചാൽ മാത്രമേ അതിന് സാധിക്കൂ. ആ സാഹചര്യത്തിൽ ഇന്ന് പലരും പലവിധത്തിലുള്ള ഡയറ്റുകളാണ് പാലിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ ട്രെന്റിങ്ങിൽ ഉള്ള ഒരു ഡയറ്റാണ് ബ്ലൂ സോൺ ഡയറ്റ്.
ബ്ലൂ സോൺ ഡയറ്റ് പിന്തുടരുന്ന ആളുകൾ ലോകത്തിലെ മറ്റേതൊരു ആളുകളെക്കാളും കൂടുതൽ കാലം ജീവിക്കുമെന്ന് പറയപ്പെടുന്നു. അത് മാത്രമല്ല, ബ്ലൂ സോൺ ഡയറ്റ് പിന്തുടരുന്നത് ഹൃദ്രോഗം, കാൻസർ, പ്രമേഹം, അമിതഭാരം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ആളുകളെ അകറ്റുമെന്ന് പറയപ്പെടുന്നു.
ALSO READ: ചീര കഴിച്ച് തടി കുറയ്ക്കാം... നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ
ലോകമെമ്പാടും അഞ്ച് പ്രധാന ബ്ലൂ സോൺ മേഖലകളുണ്ട്. ഇക്കാരിയ (ഗ്രീസ്), ഒകിനാവ (ജപ്പാൻ), സാർഡിനിയയിലെ ഒഗ്ലിയാസ്ട്ര പ്രവിശ്യ (ഇറ്റലി), ലോമ ലിൻഡ (കാലിഫോർണിയ), നിക്കോയ പെനിൻസുല (കോസ്റ്റാറിക്ക) എന്നിവിടങ്ങളിലെ അഡ്വെൻറിസ്റ്റ് കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്നു.
ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ ഭക്ഷണ ശീലങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് , നാഷണൽ ജിയോഗ്രാഫിക് ഫെലോയും എഴുത്തുകാരനുമായ ഡോൺ ബെറ്റ്നർ ബ്ലൂ സോൺ ഡയറ്റ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. ബ്ലൂ സോൺ ഡയറ്റിൽ അവിടെ താമസിക്കുന്ന ആളുകളുടെ ഭക്ഷണക്രമം ഉൾപ്പെടുന്നു. ഈ ഭക്ഷണക്രമം സ്വീകരിക്കുന്നത് ദീർഘകാലം ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.
ബ്ലൂ സോൺ ഡയറ്റ്
ബ്ലൂ സോൺ ഡയറ്റ് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ ക്രമമാണ്. ഈ ഭക്ഷണത്തിൽ ഏകദേശം 95% പച്ച ഇലക്കറികൾ അടങ്ങിയിരിക്കുന്നു. കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള ഈ ഭക്ഷണത്തിൽ അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഈ പോഷകാഹാരം ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ധാരാളം വെള്ളം
സസ്യാധിഷ്ഠിത ഭക്ഷണത്തോടൊപ്പം, ധാരാളം വെള്ളം കുടിക്കുന്നതും ഈ ഭക്ഷണത്തിൽ വളരെ പ്രധാനമാണ്. ബ്ലൂ സോൺ ഡയറ്റ് വെള്ളത്തിന് വലിയ പ്രാധാന്യം നൽകുന്നു. സംസ്കരിച്ച ജ്യൂസുകൾക്കും കൂൾഡ്രിങ്കുകൾക്കും പകരം പ്രകൃതിദത്ത പാനീയങ്ങൾ കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.