അറിയാം വഴുതനയുടെ ആരോഗ്യ ഗുണങ്ങൾ
വഴുതന ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
പലതരം വിഭവങ്ങളിൽ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് വഴുതനങ്ങ. നിരവധി ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണിത്. വഴുതന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ്. വഴുതന ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും വഴുതന മികച്ചതാണ്. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ ഒരു പച്ചക്കറിയാണ് വഴുതന. ഇത് ദഹനത്തിന് വളരെ സഹായകമാണ്. കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനും വഴുതന നല്ലതാണ്. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിളർച്ചയെ തടയും. അതിനാൽ, ഗര്‍ഭിണികള്‍ വഴുതനങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്.
ALSO READ: ഈ ഭക്ഷണങ്ങൾ കഴിക്കാം... കൊളസ്ട്രോൾ കുറയ്ക്കാം
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് വഴുതന. ഓർമശക്തി വർധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും വഴുതനങ്ങ സഹായിക്കും. മൂലക്കുരുവിനും അൾസറിനും വീട്ടുവൈദ്യമായി വഴുതനങ്ങ ഉപയോഗിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...