Benefits Of Eating Apple: നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഉപയോഗമുള്ള ഒരു ഫലമാണ് ആപ്പിൾ. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് ആപ്പിളിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. ആപ്പിളിന്റെ പ്രത്യേകത എന്താണെന്നുവച്ചാൽ ഇത് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവുമധികം  ഉപയോഗിക്കുന്ന പഴമാണിത് എന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച ഗുണങ്ങളാൽ ഇതിനെ 'മാന്ത്രിക പഴം' എന്നും വിളിക്കുന്നു. ഇതിൽ ആവശ്യത്തിന് ആന്റി ഓക്‌സിഡന്റുകളും രോഗങ്ങളെ ചെറുക്കുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.


Also Read: Lemon For Weight Lose: വയറിലെ കൊഴുപ്പ് കളയാൻ ഒറ്റ നാരങ്ങ മതി, ദിവസങ്ങൾക്കുള്ളിൽ അറിയാം വ്യത്യാസം!


ആപ്പിൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ ((Benefits of eating apple)


ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ശരീരത്തിലെ പുതിയ കോശങ്ങളുടെ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന അത്തരം ചില ഘടകങ്ങൾ ആപ്പിളിലും കാണപ്പെടുന്നുവെന്നാണ്.


പ്രമേഹ സാധ്യത കുറയ്ക്കാൻ ആപ്പിൾ ഗുണം ചെയ്യും. കൂടാതെ നിങ്ങളുടെ ശരീരത്തിലെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഇതിന് കഴിയും.


Also Read: Haircare Tips: മുടി നരയ്ക്കുന്നത് പെട്ടെന്ന് തന്നെ ഒഴിവാക്കാൻ ചില എളുപ്പ വിദ്യകൾ


വിദഗ്ധർ എന്താണ് പറയുന്നത് (What do experts say)


ഡയറ്റ് എക്സ്പെർട്ട് ഡോ.രഞ്ജന സിംഗ് പറയുന്നതനുസരിച്ച് പെക്റ്റിൻ (pectin) പോലുള്ള ഗുണം ചെയ്യുന്ന നാരുകൾ ആപ്പിളിൽ കാണപ്പെടുന്നുവെന്നാണ്. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ക്യാൻസർ, ഹൈപ്പർടെൻഷൻ, പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 


ആപ്പിളിൽ ധാരാളം അളവിൽ വിറ്റാമിൻ C അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഇരുമ്പും ബോറോണും ഇതിൽ കാണപ്പെടുന്നു. ഇവയെല്ലാം ചേർന്നതാണ് എല്ലുകൾക്ക് ബലം നൽകുന്നത്.


Also Read: Moringa Leaves: മികച്ച ഹൃദയാരോഗ്യം, പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കും മുരിങ്ങയില..!!


ആപ്പിൾ കഴിക്കുന്നതിന്റെ 10 അത്ഭുതകരമായ ഗുണങ്ങൾ (Amazing benefits of eating apple)


>> മലബന്ധം, ഗ്യാസ് പ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആപ്പിൾ കഴിക്കുന്നത് ഗുണം ചെയ്യും.
>> കിഡ്‌നി സ്‌റ്റോണിന്റെ പ്രശ്‌നം ഒഴിവാക്കാൻ ദിവസവും രാവിലെ ആപ്പിൾ കഴിക്കാം.
>>വാർദ്ധക്യം മൂലം തലച്ചോറിലുണ്ടാകുന്ന ആഘാതം ഇല്ലാതാക്കാൻ ആപ്പിൾ കഴിക്കുന്നത് സഹായിക്കുന്നു.
>> ആപ്പിളിൽ നാരുകൾ ധാരാളമായി കാണപ്പെടുന്നു, ഇത് ദഹനപ്രക്രിയ ശരിയായി നിലനിർത്താൻ സഹായിക്കുന്നു.


Also Read: Belly Fat Loss Tips: വയറിലെ കൊഴുപ്പ് ഉരുകും വെണ്ണപോലെ! ഉലുവ ഇപ്രകാരം കഴിച്ചാൽ മതി


>> ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പല്ലുകൾ ശക്തമാക്കാൻ സഹായിക്കുന്നു.
>> ആപ്പിൾ പതിവായി കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
>> ആപ്പിൾ പതിവായി കഴിക്കുന്നത് ടൈപ്പ്-2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.
>> ആപ്പിൾ കഴിക്കുന്നത് ഹൃദയത്തിന് വളരെ നല്ലതാണ്. ഇത് മലബന്ധ പ്രശ്‌നവും ഉണ്ടാക്കുന്നില്ല.
>> ആപ്പിളിന്റെ പതിവ് ഉപയോഗവും ശരീരഭാരം നിയന്ത്രിക്കാൻ ഗുണം ചെയ്യും.
>> ദിവസവും രാവിലെ ആപ്പിൾ ജ്യൂസ് കഴിക്കുന്നത് മുഖത്തെ വെള്ള പാടുകൾ മാറും.


Also Read: Egg Side effects: മുട്ട കൂടുതല്‍ കഴിയ്ക്കുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക.... ഇവരില്‍ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതല്‍...!!


ആപ്പിൾ കഴിക്കാൻ പറ്റിയ സമയം (best time to eat apple)


എപ്പോൾ വേണമെങ്കിലും ആപ്പിൾ കഴിക്കാമെന്നാണ് ഡയറ്റ് വിദഗ്ദ ഡോ.രഞ്ജന സിംഗ് പറയുന്നത്. രാവിലെ ആപ്പിൾ കഴിച്ചാൽ കൂടുതൽ ഗുണം ലഭിക്കും. നാരുകളും പെക്റ്റിനും ആപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാലാണിത്. അതിനാൽ നിങ്ങൾ രാത്രിയിൽ ആപ്പിൾ കഴിക്കുന്നത് ദഹനത്തിന് പ്രയാസമാണ്. അതിനാൽ രാവിലെ കഴിക്കുന്നതാണ് നല്ലത്.  രാവിലെ ഉറക്കമുണർന്നതിന് ശേഷം വെറും വയറ്റിൽ ആപ്പിൾ കഴിക്കുന്നത് ഒഴിവാക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.