മുളപ്പിച്ച ചെറുപയർ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അറിഞ്ഞാൽ ഞെട്ടും....
ആര്‍ത്തവ വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതില്‍ വളരെയധികം പ്രകൃതിദത്തമായിട്ടുള്ള ഒന്നാണ് മുളപ്പിച്ച ചെറുപയര്‍
മുളപ്പിച്ച പയർ ആണോ അതോ കറിവച്ച പയർ ആണോ ആരോഗ്യത്തിന് കൂടുതൽ ഗുണകരം ? നിങ്ങളുടെ ശരീരത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് അലട്ടുന്നത്. വണ്ണം വയ്ക്കുന്നു, കുറയുന്നു, തുടങ്ങി ഒരുപാട് വിഷയങ്ങളാണ് വില്ലനായി മാറുന്നത്.. ചെറുപയര്‍, വന്‍പയര്‍, കടല വര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കുന്നത് ശരീരത്തിൽ പോഷകഗുണം കൂട്ടും. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. ശരീരത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ചെറുപയര്‍ മുളപ്പിച്ച കഴിക്കുന്നത് നല്ലതാണ്. അതും ദിവസവും ഇങ്ങനെ പയർ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.
മുളപ്പിച്ച ചെറുപയര്‍ നല്‍കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം...
*പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍.
*മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങളെയും പെട്ടെന്ന് മാറ്റും.
*ശരീരത്തിലെ ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിന്‍ സിയുടെയും അളവ് വര്‍ദ്ധിപ്പിക്കുന്നു.
*രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.
*ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു.
*ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
*ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു അത് വിളര്‍ച്ചയുടെ ലക്ഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.
*മുളപ്പിച്ച പയറില്‍ അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്.
*രക്തസമ്മര്‍ദ്ദം ജീവിത ശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.
ആര്‍ത്തവ വേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെയധികം പ്രകൃതിദത്തമായിട്ടുള്ള ഒന്നാണ് മുളപ്പിച്ച ചെറുപയര്‍. ഇത് എല്ലാ വിധത്തിലും സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി 6 ആണ് ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...