Benefits of turmeric: അത്ഭുതപ്പെടുത്തുന്ന ഔഷധഗുണമുള്ള മഞ്ഞൾ; മഞ്ഞളിന്റെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഗുണങ്ങൾ ഇവയാണ്
Health benefits of turmeric: മഞ്ഞൾ കാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന് വിവിധ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പല രോഗങ്ങൾക്കും സൗന്ദര്യ വർധനവിനും രോഗശമനത്തിനും നൂറ്റാണ്ടുകളായി മഞ്ഞൾ ഉപയോഗിച്ചുവരുന്നു.
വിവിധ രോഗങ്ങൾക്കെതിരെയുള്ള വൈദ്യചികിത്സയിൽ മഞ്ഞളിന് വലിയ പ്രാധാന്യമുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ഏജന്റാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. മഞ്ഞൾ സത്ത് എളുപ്പത്തിൽ അലിയുകയും കാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പല രോഗങ്ങൾക്കും സൗന്ദര്യ വർധനവിനും രോഗശമനത്തിനും നൂറ്റാണ്ടുകളായി മഞ്ഞൾ ഉപയോഗിച്ചുവരുന്നു.
മഞ്ഞളിന് ആന്റിവൈറൽ, ആന്റിബയോട്ടിക്, ആന്റിഓക്‌സിഡന്റ്, ആന്റിഫംഗൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. നാരുകൾ, വിറ്റാമിനുകളായ സി, ഇ, കെ, പൊട്ടാസ്യം, പ്രോട്ടീൻ, കാത്സ്യം തുടങ്ങിയ പോഷകങ്ങളും മഞ്ഞളിൽ കാണപ്പെടുന്നു.
ALSO READ: Loss Of Appetite: വിശപ്പില്ലായ്മയുടെ കാരണങ്ങളും പ്രതിവിധിയും
രക്തം ശുദ്ധീകരിക്കുന്നതിന് മഞ്ഞൾ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നതിനും ദഹനം മികച്ചതാക്കുന്നതിനും മഞ്ഞൾ നല്ലതാണ്. ചർമ്മത്തിലെ കുരുക്കളും പാടുകളും ചികിത്സിയ്ക്കുന്നതിനും മഞ്ഞൾ ഉപയോഗിക്കുന്നു.
ജലദോഷം നിങ്ങളെ എപ്പോഴും അലട്ടുന്നുണ്ടെങ്കിൽ, മഞ്ഞൾ കഴിക്കുന്നത് ഗുണം ചെയ്യും. വേപ്പിൻ നീര്, കുരുമുളക് പൊടി, തേൻ, മഞ്ഞൾ എന്നിവ മിക്‌സ് ചെയ്ത് കഴിക്കുക. 10-12 കുരുമുളക് ചതച്ച് അതിൽ രണ്ട് ടീസ്പൂൺ തേൻ ചേർക്കുക. ഇതിലേക്ക് മഞ്ഞൾ ചേർത്ത് കഴിക്കുന്നത് ജലദോഷം മാറാൻ സഹായിക്കും.
മഞ്ഞൾ കാൻസറിനെ പ്രതിരോധിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന കുർക്കുമിൻ കാൻസർ കോശങ്ങളെ നശിപ്പിക്കും. വെറും വയറ്റിൽ മഞ്ഞൾ കഴിക്കുന്നത് ശരീരത്തെ ശുദ്ധീകരിക്കാൻ വളരെ ഫലപ്രദമാണ്. വെറുംവയറ്റിൽ മഞ്ഞൾ കഴിക്കുന്നത് കാൻസർ കോശങ്ങളെ നശിപ്പിക്കും.
ALSO READ: Winter Care: ശൈത്യകാല രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ശരീരത്തിലെ അണുബാധ, പൊള്ളൽ, വീക്കം, മുറിവുകൾ, ചർമ്മ പ്രശ്നങ്ങൾ, ആർത്തവ പ്രശ്നങ്ങൾ, വിഷാദം, ദഹന പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാനും മഞ്ഞൾ സഹായിക്കുന്നു.
മഞ്ഞൾ ശീഘ്രസ്ഖലനത്തിൽ നിന്ന് ആശ്വാസം നൽകുന്നു. ചിലപ്പോൾ അമിതമായ ക്ഷീണം കാരണം രാത്രിയിൽ ശീഘ്രസ്ഖലനം സംഭവിക്കുന്നു. നിങ്ങൾ ഈ പ്രശ്‌നം അഭിമുഖീകരിക്കുകയോ ഇത് മൂലം ലൈംഗിക ബന്ധത്തിൽ പങ്കാളിക്ക് സംതൃപ്തി അനുഭവപ്പെടാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ മഞ്ഞളും തേനും മിശ്രിതമാക്കി കഴിക്കുന്നത് നല്ലതാണ്.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...