ചിക്കൻ കറിയല്ലെന്ന് ആരും പറയില്ല,ഉരുളക്കിഴങ്ങ് ഉണ്ടേൽ നിങ്ങൾക്കും എളുപ്പം ഉണ്ടാക്കാം
എളുപ്പത്തിൽ തയ്യറാക്കാവുന്ന കറികളിലൊന്നാണിത്
പുട്ടിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ പറ്റിയ കിടിലൻ മസാലക്കറി ട്രൈ ചെയ്ത് നോക്കൂ. ചിക്കൻ കറിയാണോ എന്ന് നിങ്ങൾ ഒരു നിമിഷം ചിന്തിച്ച് പോകും. അത്രക്കും വെറൈറ്റി ടേസ്റ്റാണ് ഈ സ്പെഷ്യൽ മസാലക്കറിക്ക്.
ആവശ്യമായ സാധനങ്ങൾ
ഉരുളക്കിഴങ്ങ്- 4
സവാള- 2
പച്ചമുളക്- 3
തേങ്ങ- 3/4 കപ്പ്
ഉണ്ടാക്കുന്ന വിധം
ആദ്യം തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് (മീഡിയം സൈസിൽ അരിഞ്ഞത്), സവാള (നീളത്തിൽ അരിഞ്ഞത്), പച്ചമുളക്, 3/4 സ്പൂൺ മുളക് പൊടി, 1/2 സ്പൂൺ മഞ്ഞൾപ്പൊടി, 1/2 സ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ കുക്കറിൽ ഉടയാതെ വേവിക്കുക.
ഇനി ചിരകിയ തേങ്ങ, 6-7 അല്ലി വെളുത്തുളളി, ഒരു പിടി കറിവേപ്പില, 4-5 ചെറിയുളളി എന്നിവ വെളിച്ചെണ്ണയിലിട്ട് നന്നായി വറുത്തെടുക്കുക. തേങ്ങയുടെ നിറം മാറി നല്ലൊരു മണം വന്നാൽ അത് മിക്സിയിൽ അരച്ചെടുക്കുക. ഇനി ഈ വറുത്തരച്ച തേങ്ങ ഉരുളക്കിഴങ്ങ് വേവിച്ച കുക്കറിലിട്ട് 3-4 മിനിറ്റ് വേവിക്കുക. ശേഷം തീ ഓഫ് ചെയ്ത് ഒരുപിടി മല്ലിയില കൂടെ ചേർക്കുക. ഇനി മറ്റൊരു പാനിൽ കടുക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ ചൂടാക്കി മസാലയിലേക്ക് താളിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.