വൈവിധ്യങ്ങളായ ഭക്ഷണങ്ങൾ ദൈനംദിന ജീവിതത്തെ പല രീതിയിലും സ്വാധീനിക്കുന്നുണ്ട്. പുതിയ പലതരം അസുഖങ്ങൾ പോലും കണ്ടെത്തിയത് ഭക്ഷണക്രമത്തിലെ ഈ മാറ്റങ്ങളാണ്. പ്രിയപ്പെട്ട ആഹാരം കഴിക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റ് പ്ലാനുകളും ശ്രദ്ധിച്ചാൽ പൂർണാരോ​ഗ്യത്തോടെ ജീവിക്കാം.പോഷകസമൃദ്ധമായ ആഹാരത്തിൽ ഒരു സുപ്രധാന ഘടകമാണ് കാർബോഹൈഡ്രേറ്റുകൾ. എന്നാൽ ശരീരഭാരം വർദ്ധിക്കുന്നത്, പ്രമേഹം, തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണം കാർബോഹൈഡ്രേറ്റുകളുടെ സാന്നിധ്യമാണെന്നാണ്. 
 
ഹൈ-കാർബ് ഫുഡുകൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ല. ഇത്തരം ഭക്ഷണങ്ങൾ ശരീരത്തിന്റെ ഊർജ്ജ സ്രോതസ്സാണ്. അവ മസ്തിഷ്കം, വൃക്കകൾ, ഹൃദയപേശികൾ, കേന്ദ്ര നാഡീവ്യൂഹം എന്നിവയ്ക്ക് ഊർജ്ജം നൽകുന്നു.ഇനി ആരോ​ഗ്യത്തിന് അത്യാവശ്യമായ പ്രധാനപ്പെട്ട 5 ഹൈ-കാർബ് ഫുഡുകൾ ഏതെന്ന് നോക്കാം,


COMMERCIAL BREAK
SCROLL TO CONTINUE READING

കീൻവ


ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ് കീൻവ. ഇതിൽ പ്രോട്ടീനും ഫൈബറും കൂടുതലായതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് ഉപയോഗപ്രദമാകും. സാധാരണയായി അരിക്കു പകരം ഉപയോഗിക്കാവുന്ന ഒരു ധാന്യം ആയാണ് കീൻവയെ പരിഗണിക്കാറ്. എന്നാൽ യഥാർഥത്തിൽ ഇത് ഒരു സീഡ് ആണ്.കീൻവ ഒന്ന് മുതൽ രണ്ട് കപ്പ് വരെ അളവിലാണ് പാകം ചെയ്യേണ്ടത്. എങ്കിലും കീൻവ കഴിച്ചതിനുശേഷം വയറുവേദന, ചൊറിച്ചിൽ അല്ലെങ്കിൽ ഛർദ്ദി എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരുപക്ഷേ അത് അലർജി ആവാൻ സാധ്യതയുണ്ട്. 


ഓട്സ്


ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ വളരെ ആരോഗ്യകരമായ ഭക്ഷണമാണ് ഓട്‌സ്.കൂടാതെ, ഓട്‌സിൽ ഫൈബറും പ്രോട്ടീനും ഉൾപ്പെടെ ധാരാളം ഗുണം ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഓട്‌സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.പ്രമേഹം, വിളർച്ച, സീലിയാക് രോഗം, കുടൽ പ്രശ്നങ്ങൾ എന്നിവയുള്ള വ്യക്തികൾ ഓട്സ് കഴിക്കരുത്.


മധുര കിഴങ്ങ്


വിറ്റാമിൻ എയുടെ ഉറവിടമാണ് മധുര കിഴങ്ങ്. കൂടാതെ, ഇവ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് നിങ്ങളുടെ കോശങ്ങളിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നു.


വൃക്കസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തികൾ മധുരക്കിഴങ്ങ് കഴിക്കരുത്. കാരണം ശരിയായി പ്രവർത്തിക്കാത്ത വൃക്കയ്ക്ക് ശരീരത്തിൽ നിന്ന് പൊട്ടാസ്യം നീക്കം ചെയ്യാൻ കഴിയില്ല, ഇത് ഉയർന്ന പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് ദോഷകരമാണ്.


ഓറഞ്ച്


ഹൈ-കാർബ് പഴവർ​ഗമാണ് ഓറഞ്ച്. മാത്രമല്ല നാരുകളുടെ ഉറവിടം കൂടിയാണ്. ഓറഞ്ചിൽ വലിയ അളവിൽ വിറ്റാമിൻ സിയും മറ്റ് ഗുണം ചെയ്യുന്ന സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഓറഞ്ച് കഴിക്കുന്നത് മൂലം നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിളർച്ച തടയാനും  സഹായിക്കും.ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ള വ്യക്തികൾ ഓറഞ്ച് കഴിക്കരുത്.


അമര പയർ


പ്രോട്ടീന്റെ ഉറവിടമായ അമരപയറിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഉയർന്ന അളവിൽ കാണപ്പെടുന്നു. മാത്രമല്ല  ആന്തോസയാനിനുകളും ഐസോഫ്ലേവോൺസും ഉൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളാൽ സമ്പന്നമാണ് അമരപയർ.ദഹനക്കുറവുള്ളവർ അമരപയർ ഒഴിവാക്കണം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.