Dandruff Remedies : താരൻ അലട്ടുന്നുവോ? ഇവ പരീക്ഷിക്കൂ; മാറ്റമുണ്ടാകും
Dandruff Cause തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും വരണ്ട ചർമ്മവും ഫംഗസ് ബാധയുമൊക്കൊ താരന്റെ കാരണങ്ങളാണ്. തണുപ്പെന്നോ ചൂടെന്നോ വ്യത്യാസമില്ലാതെ എല്ലാ കാലാവസ്ഥയിലും താരൻ ഉണ്ടാകാം.
കേൾക്കുമ്പോൾ സാധാരണമെന്ന് തോന്നുമെങ്കിലും പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. മുടിയെ മാത്രമല്ല മുഖത്തും പുരികങ്ങളേയും കൺപോളകളെപ്പോലും താരൻ ബാധിക്കുമെന്നത് എത്ര പേർക്കറിയും. പരീക്ഷണങ്ങൾ പലത് നടത്തിയിട്ടും ഫലം കിട്ടാത്തവരും നിരവധിയാണ്.
താരൻ എങ്ങനെ ഉണ്ടാകുന്നു?
തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും വരണ്ട ചർമ്മവും ഫംഗസ് ബാധയുമൊക്കൊ താരന്റെ കാരണങ്ങളാണ്. തണുപ്പെന്നോ ചൂടെന്നോ വ്യത്യാസമില്ലാതെ എല്ലാ കാലാവസ്ഥയിലും താരൻ ഉണ്ടാകാം. താരനെ അകറ്റി നിർത്താൻ പ്രകൃതിദത്തമായ ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ച് നോക്കിയാലോ.
ALSO READ : Stretch Marks Treatment: സ്ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാന്‍ കറ്റാര്‍വാഴ ഉത്തമം
കറ്റാർവാഴ
താരൻ കാരണം ബുദ്ധിമുട്ടുമ്പോൾ കറ്റാർവാഴയെ നിങ്ങൾക്ക് ആശ്രയിക്കാം. കറ്റാവാഴയിൽ എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, സിങ്ക് മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഉണ്ട്. കറ്റാർ വാഴയുടെ ജെൽ എടുക്കുക. തലയിൽ പുരട്ടി 20 മിനിറ്റോളം മസാജ് ചെയ്യുക. ശേഷം അരമണിക്കൂറോളം തലയിൽ പിടിപ്പിച്ച് പച്ചവെള്ളത്തിൽ കഴുകി കളയുക. താരൻ മാറുക മാത്രമല്ല മുടി തഴച്ചുവളരുകയും ചെയ്യും .മുടിക്ക് മിനുസവും മൃദുത്വവും നൽകുക എന്നത് മാത്രമല്ല മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും കറ്റാർവാഴയ്ക്ക് സാധിക്കും. തലയ്ക്ക് നല്ല തണുപ്പ് നൽകുന്നതോടൊപ്പം തലയിലെ താരനും ചൊറിച്ചിലും അകറ്റുകയും ചെയ്യുന്നു.
ആര്യവേപ്പില
മുടിയുടേയും ചർമ്മത്തിന്റേയും ആരോഗ്യത്തിന് മികച്ചതാണ് ആര്യവേപ്പില. ഇതിന് ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ഉണ്ട്. ഇത് താരൻ അകറ്റാൻ സഹായിക്കുന്നു. പത്തോ പതിനൊന്നോ വേപ്പിലകൾ എടുത്ത് മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി തലയിൽ തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് പച്ചവെള്ളത്തിൽ കഴുകി കളയുക. ചൊറിച്ചിലും, ശരീരത്തിലുണ്ടാകുന്ന ചുവന്ന പാടുകളിൽ നിന്നും രക്ഷനേടാൻ ആര്യവേപ്പില സഹായിക്കുന്നു.
ALSO READ : Hair Whitening: തലമുടി നരക്കുന്നവർക്ക് ഉപയോഗിക്കാം-ഇങ്ങനെയൊരു പ്രകൃതിദത്തമായ മാർഗം
തൈര്
മുടി സംരക്ഷണത്തിനും, താരൻ മാറാനും അത്യുത്തമമാണ് തൈര്. പ്രോട്ടീനുകൾ നിറഞ്ഞതാണ് തൈര്. എല്ലാത്തരം മുടിയിലും ഫലപ്രദമായി പ്രവർത്തിക്കാൻ തൈരിനു സാധിക്കും. അരകപ്പ് തൈരിൽ തൊലി കളഞ്ഞതും പേസ്റ്റ് രൂപത്തിലാക്കിയതുമായ പപ്പായ കലർത്തുക. ഇത് അരമണിക്കൂറോളം മുടിയിൽ പുരട്ടി വെക്കുക. ശേഷം പച്ചവെള്ളത്തിൽ കഴുകികളയുക. ഇത് താരൻ കുറയ്ക്കുകയും മുടിയുടെ വളർച്ച കൂട്ടുകയും ചെയ്യുന്നു.
ഉലുവ
മുടികൊഴിച്ചിൽ താരൻ എന്നിവ തടയാൻ ഉലുവ സഹായിക്കുന്നു. ഉലുവയിലെ ഉയർന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും തന്നെയാണ് ഇതിന് കാരണം. മുടികൊഴിച്ചിൽ, കഷണ്ടി തുടങ്ങിയ പ്രശ്നങ്ങൾക്കും ഉലുവ പരിഹാരം കാണും. കുതിർത്ത ഉലുവ നന്നായി അരച്ചെടുത്ത് അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം നന്നായി തലയിൽ തേച്ച് പിടിപ്പിക്കുക. മുപ്പത് മിനിറ്റോളം തലയിൽ പിടിപ്പിച്ച ശേഷം കഴുകി കളയുക.
ALSO READ : കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ
മുട്ടയുടെ വെള്ള
മുട്ടയുടെ വെളളയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുന്നത് താരൻ അകറ്റാൻ സഹായിക്കുന്നു. കൂടാതെ മുടിയെ ശക്തിപ്പെടുത്തുകയും മുടി തഴച്ച് വളരാനും ഇത് സഹായിക്കും.വെളിച്ചണ്ണയും മുട്ടയുടെ വെള്ളയും സമം ചേർത്ത് തലയിൽ നന്നായി മസാജ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.