Stretch Marks Treatment: സ്ട്രെച്ച് മാർക്കുകൾ മിക്കവാറും സ്ത്രീകള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രസവശേഷം ഉണ്ടാവുന്ന സ്ട്രെച്ച് മാര്‍ക്ക് ആണ് സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. പിന്നെ ശരീരം ക്രമാതീതമായി മെലിയുമ്പോഴും സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകാറുണ്ട്.
അരഭാഗം, തുട, പുറം, ഇടുപ്പ്, സ്തനങ്ങള്‍, നിതംബം തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി സ്ട്രെച്ച് മാർക്കുകൾ കാണപ്പെടുന്നത്. സ്ട്രെച്ച് മാര്‍ക്കുകള്‍ അനാരോഗ്യത്തിന്റെ സൂചനയല്ല, എന്നാല്‍, ശരീരഭംഗി നഷ്ടമാകാന്‍ ഇടയാക്കുന്നതിനാല്‍ പൊതുവെ പലര്‍ക്കും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നുന്ന ഒന്നായി ഇത് മാറാറുണ്ട്.
മിക്കവാറും സ്ത്രീകളില്‍ ഗര്‍ഭകാലത്താണ് സ്ട്രെച്ച് മാർക്കുകൾ ആരംഭിക്കുന്നത്. ഗര്‍ഭകാലത്തുണ്ടാകുന്ന വയറിന്റെ വലിച്ചില് മൂലമാണ് ഇത് ഉണ്ടാകുന്നത്. ഗര്‍ഭകാലത്ത് തന്നെ ഒലിവോയില്‍, കറ്റാര്‍വാഴ ജെല്‍ എന്നിവ പുരട്ടുന്നത് സ്ട്രെച്ച് മാര്‍ക്ക് മാറ്റുന്നതിനുള്ള ഒരു വഴിയാണ്.
സ്ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ? സ്ട്രെച്ച് മാര്‍ക്കുകള്‍ സ്വാഭാവികമായ രീതിയില്‍ ഒഴിവാക്കുന്നതിന് പരിഹാരമായ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ എന്തെങ്കിലും ഉണ്ടോ? സ്ട്രെച്ച് മാര്‍ക്ക് പൂര്‍ണമായി ഇല്ലാതാക്കാന്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ചില മാര്‍ഗ്ഗങ്ങളെ ക്കുറിച്ച് അറിയാം.
ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍ ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു. സ്ട്രെച്ച് മാര്‍ക്കുകള്‍ ഉള്ള സ്ഥലത്ത് ദിവസവും നാരങ്ങ നീര് പുരട്ടുക. അല്ലെങ്കില്‍ ഒരു നാരങ്ങ പകുതിയായിമുറിച്ചെടുത്ത് സ്ട്രെച്ച് മാര്‍ക്കുകള്‍ ഉള്ള ഭാഗത്ത് ഉരസുക. ഒരു മാസത്തോളം ഇത് മുടങ്ങാതെ ചെയ്യുക, നിങ്ങള്‍ക്ക് കാര്യമായ വ്യത്യാസം മനസിലാകും.
സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ കറ്റാര്‍ വാഴ ഉത്തമാണ്. കട്ടര്‍ വാഴയുടെ ഇല പുറം പാളി നീക്കം ചെയ്ത് ജെല്‍ പുറത്തെടുക്കുക. സ്ട്രെച്ച് മാര്‍ക്കുള്ള ഭാഗങ്ങളില്‍ ഈ ജെല്‍ പുരട്ടുക. 2-3 മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. രണ്ടാഴ്ചകൊണ്ട് തന്നെ വ്യത്യാസം മനസിലാകും. കറ്റാർവാഴയുടെ ഉപയോഗം സ്ട്രെച്ച് മാർക്കിൽ നിന്ന് ആശ്വാസം നേടുക മാത്രമല്ല ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും
സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ ഉരുളക്കിഴങ്ങ് നല്ലതാണ്. ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജം ചര്‍മ്മത്തിന്റെ ഇരുണ്ടനിറം, കറുത്ത പാടുകള്‍, എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് ചര്‍മ്മത്തെ ബ്ലീച്ച് ചെയ്യുകയും പതിവായി പ്രയോഗിക്കുമ്പോള്‍ സ്ട്രെച്ച് മാര്‍ക്കുകളുടെ വലുപ്പം കുറയുകയും ചെയ്യും.
പഞ്ചസാര, ഒലിവ് ഓയില്‍, നാരങ്ങ നീര് എന്നിവ ചേര്‍ത്ത മിശ്രിതം സ്ട്രെച്ച് മാര്‍ക്കുകളില്‍ ഏകദേശം 10 മിനിറ്റ് തടവുക. പിന്നീട് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാം. ഇത് തുടര്‍ച്ചയായി ചെയ്യന്നത് നല്ല ഫലം നല്‍കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.