തണ്ണിമത്തൻ സമ്മാനിക്കുന്ന സൗന്ദര്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വേനൽച്ചൂടിൽ ചർമത്തിന് ഉന്മേഷം നൽകാൻ  തണ്ണിമത്തൻ സഹായിക്കും. ഉയർന്ന ജലാംശവും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും തണ്ണിമത്തൻ സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

തണ്ണിമത്തൻ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.  തിളക്കമുള്ള ചർമ്മത്തിനായി തണ്ണിമത്തൻ ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാം എന്ന് നോക്കാം...


ഒന്ന് ....ക്ലെൻസിംഗ്


ഫസ്റ്റ് സ്റ്റേജ് ക്ലെൻസിംഗ് ആണ് അതിനായി തണ്ണിമത്തൻ പേസ്റ്റ് ആക്കിയതും ഒരു സ്പൂൺ പാലും ചേർത്ത് മിക്സ് ചെയ്യുക. അതിനുശേഷം ഒരു കോട്ടൺ ഉപയോഗിച്ച് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. ക്ലെൻസർ മുഖത്ത് അതിക സമയം വയ്ക്കുന്നത് നല്ലതല്ല അത് കൊണ്ട് 2 മിനുറ്റു കഴിഞ്ഞ് കഴുകി കളയുക.


രണ്ട്......സ്‌ക്രബിംഗ്


അടുത്ത സ്റ്റേജ് സ്ക്രബിംഗ് ആണ് ഇതിനായി തണ്ണിമത്തൻ പേസ്റ്റും ഒരു ടീ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തും മൂക്കിന്റെ ചുറ്റും നന്നായി സ്ക്രബ് ചെയ്യുക. ഒരു മിനുറ്റിന് ശേഷം മുഖം കഴുകി വൃത്തിയാക്കുക. 


മൂന്ന്..... ഫേസ് പായ്ക്ക്


ഇതിനും ശേഷം മുഖത്ത്  പാക്ക് ചെയ്യണം. തണ്ണിമത്തൻ പേസ്റ്റും ഒരു ടീ സ്പൂൺ കടലമാവും അതേ അളവിൽ അരിപ്പൊടിയും എടുക്കുക. ഇതിലേക്ക് കുറച്ച് തേൻ കൂടെ ചേർക്കുക. അതിനുശേഷം ചെറുനാരങ്ങ നീരും ചേർക്കുക. ഈ മിക്സ് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക.അതിനുശേഷം കുറച്ച് കഴിഞ്ഞ് തണ്ണിമത്തൻ ഐസ് ക്യൂബ്സ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ഇതിനായി
ആദ്യം തന്നെ തണ്ണിമത്തൻ ജ്യൂസ് തയ്യാറാക്കുക. ഇത് അരിച്ചെടുത്ത് ആ ജ്യൂസ് ഫ്രിഡ്ജിൽ കുറച്ച് സമയം വയ്ക്കുക. 


തണ്ണിമത്തൻ ഫേസ് പായ്ക്കുകൾ


* തണ്ണിമത്തൻ ജ്യൂസ് എടുത്ത്  ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്ത് പേസ്റ്റ് ആക്കുക. ഇതു മുഖത്ത് പുരട്ടി 15മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖം തിളക്കമുള്ളതാക്കുകയും  വൃത്തിയുള്ളതാക്കുകയും ചെയ്യുന്നു.


*ഒരു ടേബിൾസ്പൂൺ തണ്ണിമത്തൻ പൾപ്പും രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും മിക്‌സ് ചെയ്ത് ഈ ഫേസ് മാസ്ക് തയ്യാറാക്കി മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. . മുഖത്തിന് തിളക്കം ലഭിക്കാൻ ഇത് നല്ലതാണ്. 


* രണ്ടു ടേബിൾസ്പൂൺ തണ്ണിമത്തൻ ജ്യുസ് എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ നാരങ്ങാനീരും ഒരു സ്പൂൺ തേനും ചേർക്കുക. മുഖത്തിലും കഴുത്തിലും കൈകളിലും പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.