Best Summer Fruit for Diabetics: പ്രമേഹ രോഗികൾ ഇത്രയും പഴങ്ങൾ കഴിക്കണം; വേനൽക്കാലത്തെ പിന്നെ പേടിക്കേണ്ട
Best Summer Fruit for Diabetics : ആരോഗ്യകരമായ ഭക്ഷണത്തിൽ അവിഭാജ്യ ഘടകമാണ് പഴങ്ങൾ, എന്നാൽ എല്ലാ പഴങ്ങളും പ്രമേഹരോഗികൾക്ക് അനുയോജ്യമല്ല. ചില പഴങ്ങളിൽ ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണ്, പ്രമേഹമുള്ളവർ ഇത് വളരെ അധികം ശ്രദ്ധിക്കേണ്ടതുമാണ്. അത് കൊണ്ട് തന്നെ പ്രമേഹരോഗികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ഒന്നാണ് ശരിയായ ഭക്ഷണം തിരഞ്ഞെടുക്കൽ. അവയെ പറ്റിയാണ് പരിശോധിക്കുന്നത്.
നേരത്തെ പറഞ്ഞത് പോലെ തന്നെ ആരോഗ്യകരമായ ഭക്ഷണത്തിൽ അവിഭാജ്യ ഘടകമാണ് പഴങ്ങൾ, എന്നാൽ എല്ലാ പഴങ്ങളും പ്രമേഹരോഗികൾക്ക് അനുയോജ്യമല്ല. ചില പഴങ്ങളിൽ ഉയർന്ന പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും, ഇത് പ്രമേഹം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കാനും കാരണമാകും. വേനൽക്കാലത്ത് പ്രത്യേകിച്ചും പഴങ്ങളും പഴച്ചാറുകളും കൂടുതലായി കഴിക്കേണ്ടുന്ന സമയമാണ്. അങ്ങിനെ വരുമ്പോൾ പ്രമേഹ രോഗികൾക്ക് ഇത് എങ്ങനെ പരിഹരിക്കാം
പഞ്ചസാര കുറവുള്ളതും കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതുമായ നിരവധി വേനൽക്കാല പഴങ്ങളുണ്ട്, ഇത് പ്രമേഹമുള്ളവർക്ക് അനുയോജ്യമാണ് അവ ഗ്ലൂക്കോസിനെ സാവധാനത്തിൽ രക്തത്തിലേക്ക് വിടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.. ഇത്തരത്തിൽ പ്രമേഹരോഗികൾക്കുള്ള ഏറ്റവും മികച്ച വേനൽക്കാല പഴങ്ങളെക്കുറിച്ചും അവയുടെ പോഷക മൂല്യങ്ങളെക്കുറിച്ചും ആരോഗ്യ ഗുണങ്ങളെക്കുറിച്ചും നോക്കാം.
സ്ട്രോബെറി
മധുരമുള്ളതും ജലാംശം കൂടുതലുള്ളതുമായ പഴമാണ് സ്ട്രോബെറി, ഇതിൽ പഞ്ചസാര കുറവും നാരുകൾ കൂടുതലുമാണ്. ഇത് പ്രമേഹമുള്ളവർക്ക് കഴിക്കാൻ തടസ്സമില്ല. സ്ട്രോബെറിയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
തണ്ണിമത്തൻ
തണ്ണിമത്തൻ വേനൽക്കാലത്ത് ഉന്മേഷദായകമായ ഒരു ഫലമാണ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ, സി, ബി6, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് തണ്ണിമത്തൻ. മാത്രമല്ല, തണ്ണിമത്തനിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ പ്രമേഹമുള്ളവർക്ക് ഇത് നന്നായിരിക്കും
പേരക്ക
പഞ്ചസാരയുടെ അളവ് കുറവുള്ളതും കുറഞ്ഞ ജിഐ മൂല്യം ഉള്ള ഉഷ്ണമേഖലാ ഫലമാണ് പേരയ്ക്ക. വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണിത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും പേരക്ക സഹായിക്കുന്നു.പേരയ്ക്കയ്ക്ക് സവിശേഷമായ ഒരു രുചിയുണ്ട്, വേനൽക്കാല ലഘുഭക്ഷണം എന്ന നിലയിലും പേരക്ക മികച്ചതാണ്.
പീച്ച്
മധുരമുള്ളതും ജലാംശം അടങ്ങിയതുമായ പഴമാണ് പീച്ച്, ജിഐ മൂല്യം 28 ആണ് പീച്ചിൽ. ഇവയിൽ നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരത്തിലെ തളർച്ച കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങളുടെ വേനൽക്കാല ഭക്ഷണത്തിലും ലഘുഭക്ഷണങ്ങളിലും ഉൾപ്പെടുത്താൻ പീച്ച് മികച്ചതാണ്.
പഴങ്ങൾ ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താം?
തൈരിലോ ഓട്‌സിലോ അരിഞ്ഞ സ്ട്രോബെറി ചേർക്കാം, ഒപ്പം ഫെറ്റ ചീസും പുതിനയും ചേർത്ത് ഉന്മേഷദായകമായ തണ്ണിമത്തൻ സാലഡ് ഉണ്ടാക്കാം കൂടെ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ പേരക്ക് മധ്യാഹ്ന ലഘുഭക്ഷണമായി വെയ്ക്കാം.നിങ്ങളുടെ സ്മൂത്തിയിലോ സാലഡിലോ അരിഞ്ഞ പീച്ചും ചേർക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...