LPG Price Cut: എൽപിജി ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം.  19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില ഐഒസി കുറച്ചു. പക്ഷേ ഗാർഹിക പാചക വാതകത്തിന്റെ വിലയിൽ വ്യത്യാസമില്ല. 19 കിലോ സിലിണ്ടറിന്റെ വില മെയ് ആദ്യവും കുറച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

19 കിലോ സിലിണ്ടർ വിലകുറഞ്ഞതായി


IOC വെബ്‌സൈറ്റ് അനുസരിച്ച് ജൂൺ 1 മുതൽ ഡൽഹിയിലെ 19 kg വാണിജ്യ സിലിണ്ടറുകളുടെ വില സിലിണ്ടറിന് 1473.50 രൂപയാണ്.  നേരത്തെ ഇതിന്റെ വില 1595.50 രൂപയായിരുന്നു. അതായത് സിലിണ്ടറിന്റെ വില 122 രൂപ കുറഞ്ഞിട്ടുണ്ട്. സർക്കാർ പെട്രോളിയം കമ്പനികൾ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില മെയ് മാസത്തിൽ 45.50 രൂപ കുറച്ചിരുന്നു.   അപ്പോൾ ഇതിന്റെ വില 1641 രൂപയിൽ നിന്ന് 1595.5 രൂപയായി കുറഞ്ഞിരുന്നു.


Also Read: Changes from June 01: ഇന്നുമുതൽ നിങ്ങളുടെ ജീവിതത്തിൽ വരും ഈ 10 മാറ്റങ്ങൾ! ശ്രദ്ധിക്കുക.. 


വാണിജ്യ എൽപിജി സിലിണ്ടർ വില 122 രൂപ കുറച്ചു


IOC വെബ്സൈറ്റ് പ്രകാരം ഡൽഹിയിൽ 19 കിലോ ഗ്യാസ് സിലിണ്ടറിന്റെ (LPG Cylinder) പുതിയ വില 1595.50 രൂപയ്ക്ക് പകരം 1473.5 രൂപയാണ്.  മുംബൈയിൽ 1545 രൂപയ്ക്ക് പകരം 1422.5 രൂപയും കൊൽക്കത്തയിൽ 1667.50 രൂപയ്ക്ക് പകരം 1544.5 രൂപയും ചെന്നൈയിൽ 1725.50 രൂപയ്ക്ക് പകരം 1603 രൂപയുമാണ് പുതിയ വില.


എൽ‌പി‌ജി സിലിണ്ടറിന് 2021 ൽ 115 രൂപ വർധിച്ചു


ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഇന്നും ഡൽഹിയിൽ ആഭ്യന്തര എൽപിജിയുടെ വില സിലിണ്ടറിന് 809 രൂപയാണ്. ഏപ്രിലിൽ ആഭ്യന്തര എൽപിജി സിലിണ്ടറിന്റെ വില 10 രൂപ കുറച്ചിരുന്നു.  അതിന്റെ അടിസ്ഥാനത്തിൽ സിലിണ്ടറിന്റെ വില 819 രൂപയിൽ നിന്ന് നേരിട്ട് 809 രൂപയായി കുറഞ്ഞു. 


Also Read: Tulsi മാല ധരിക്കുന്നത് ഉത്തമം; മാനസിക ആരോഗ്യത്തിന് ഏറെ ഗുണം 


ഈ വർഷം ജനുവരിയിൽ ഡൽഹിയിൽ എൽപിജി സിലിണ്ടറിന്റെ വില 694 രൂപയായിരുന്നു, ഇത് ഫെബ്രുവരിയിൽ സിലിണ്ടറിന് 719 രൂപയായി ഉയർത്തി. ശേഷം ഫെബ്രുവരി 15 ന് വില വീണ്ടും 769 രൂപയായി ഉയർത്തി. പിന്നീട് വീണ്ടും ഫെബ്രുവരിയിൽ തന്നെ അതായത് ഫെബ്രുവരി 25 ന് എൽപിജി സിലിണ്ടറിന്റെ വില 794 രൂപയായി.   കുറച്ചു. മാർച്ചിൽ ആഭ്യന്തര എൽപിജി സിലിണ്ടറുകളുടെ വില 819 രൂപയായി ഉയർത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക