മാനസികാരോഗ്യം ഇന്നത്തെകാലത്ത് ചർച്ചയാവുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ്. ജോലി സ്ഥലത്തെ സമ്മർദ്ദം, ടെൻഷൻ തുടങ്ങി പ്രശ്നങ്ങൾക്ക് കുറവൊന്നുമില്ല. ഇത്തരത്തിൽ നിങ്ങളുടെ മനസ്സ് എപ്പോഴും അസ്വസ്ഥമായി തുടരുകയാണെങ്കിൽ പരീക്ഷിക്കാവുന്ന ഒന്നാണ് ബ്രഹ്മി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആയുർവേദത്തിൽ മാനസികാരോഗ്യത്തിനുള്ള ഒരു പ്രത്യേക ഔഷധമായാണ് ബ്രഹ്മിയെ പരിഗണിക്കുന്നത്. കുട്ടികൾക്ക് ബുദ്ധി ശക്തിക്കും ഒാർമക്കും ബ്രഹ്മി കൊടുക്കാറുണ്ട്. എന്ന് മാത്രമല്ല ബ്രഹ്മി വീടുകളിൽ വെച്ചു പിടിപ്പിക്കുന്നതും ശുഭകരമാണെന്ന് വിശ്വസിക്കുന്നു.


ബ്രഹ്മി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ


1. മികച്ച ഓർമ്മ നിലനിർത്താൻ ബ്രഹ്മി നല്ലതാണ്. വിദ്യാർഥികളുടെ ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾക്ക് ആയുർവേദ വിദഗ്ധർ മുന്നോട്ട് വെക്കുന്നവയിൽ ബ്രഹ്മിയുമുണ്ട്.


2. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിർത്തുന്നതിനും ബ്രഹ്മി വളരെ ഫലപ്രദമാണ്. കരൾ സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാനും കരളിന്റെ ആരോഗ്യം നിലനിർത്താനും ബ്രഹ്മി ക്യാപ്‌സ്യൂളും ഏറെ ഗുണം ചെയ്യും.


3. അപസ്മാരം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കും പരിഹാരമായും ആയുർവേദത്തിൽ ബ്രഹ്മി പറയുന്നു. പ്രമേഹം നിയന്ത്രണവിധേയമാക്കുന്നതിലും ബ്രഹ്മിക്ക് പങ്കുണ്ട്. ശരീരത്തിൽ  പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബ്രഹ്മിക്ക് കഴിയും


4. മനസ്സിനെ ശാന്തമാക്കാനും ഓർമ്മശക്തി വർധിപ്പിക്കാനും ഭക്ഷണത്തിന് ശേഷം ദിവസവും രണ്ട് നേരം ബ്രഹ്മി കഴിക്കുന്നത് ഉത്തമമാണ്. ഇതിന്റെ ക്യാപ്‌സ്യൂൾ അല്ലെങ്കിൽ സിറപ്പ് സാധാരണയായി പാലിനൊപ്പം ചേർക്കാറുണ്ട്.


5. ഗർഭിണികൾ ബ്രഹ്മി കഴിക്കുന്നത് ഒഴിവാക്കണം, കുഞ്ഞിന് മുലപ്പാൽ കൊടുക്കുമ്പോഴും ബ്രഹ്മി കഴിക്കാൻ പാടില്ല. ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA