കുരുമുളകിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണങ്ങൾ പലതാണ്
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കുരുമുളകിട്ട് വെള്ളം കുടിക്കുന്നത് ഒന്ന് പരീക്ഷിക്കാവുന്നതാണ്. ഇത് ശരീരത്തെ ചൂടാക്കുകയും ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനുമൊക്കെ ഏറെ നല്ലതാണ്. അപ്പോൾ കുരുമുളകിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാലോ? ദിവസവും കുടിക്കുന്ന വെള്ളത്തിൽ കുരുമുളക് ചതച്ചിട്ട് കുടിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും നല്ലതാണ്. പ്രധാനമായും ഇതിലെ പെപ്പറൈന്‍ എന്ന ഘടകമാണ് കുരുമുളകിന് ഗുണങ്ങള്‍ നല്‍കുന്നത്.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കുരുമുളകിട്ട് വെള്ളം കുടിക്കുന്നത് ഒന്ന് പരീക്ഷിക്കാവുന്നതാണ്. ഇത് ശരീരത്തെ ചൂടാക്കുകയും ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളും ടോക്‌സിനുകളും നീക്കും. കുരുമുളകിട്ട വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
അസിഡിറ്റി, വായുക്ഷോഭം, ദഹനമില്ലായ്മ, മലബന്ധം, അതിസാരം തുടങ്ങി ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഇത് നല്ല മരുന്നാണ്. കാരണം ഇത് ദഹന രസം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കുന്നു. നമ്മൾ കുരുമുളക് ഉപയോഗിക്കുമ്പോള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പാദിപ്പിയ്ക്കപ്പെടുകയും ഈ ആസിഡ് പ്രോട്ടീനുകളെയും, മറ്റ് ഭക്ഷണസാധനങ്ങളെയും ദഹിപ്പിക്കാനും സഹായിക്കും.
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് കുരുമുളക്. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് കുരുമുളകിട്ട് കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടില്ലേ? ഫ്ലേവനോയ്ഡുകള്‍, കരോട്ടിനുകള്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും കുരുമുളകില്‍ അടങ്ങിയിട്ടുണ്ട്. കുരുമുളകിന്‍റെ തീവ്രതയും, എരിവും കഫം നീക്കം ചെയ്യാനും സഹായിക്കും. ഇത് കഴിക്കുമ്പോൾ പെട്ടെന്ന് മൂക്കിലെ കഫം അയയ്ക്കുകയും ശ്വാസോഛാസം സുഗമമാക്കുകയും ചെയ്യുന്നു. മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങൾക്കും കുരുമുളക് വെള്ളം കുടിയ്ക്കുന്നത് ഉത്തമമാണ്.
ബ്രെസ്റ്റ് ക്യാൻസർ അടക്കമുള്ളവയെ പ്രതിരോധിക്കാൻ കുരുമുളകിലുള്ള പെപ്പറൈൻ സഹായകമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിനെതിരെയും ഇത് ഫലപ്രദമാണ്. പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കീമോതെറാപ്പി മരുന്നായ ഡോസെറ്റാക്സലിന്റെ പ്രവർത്തനം ഇത് വർദ്ധിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...