ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാനാണ് ഭൂരിഭാ​ഗം ആളുകളും ഇഷ്ടപ്പെടുന്നത്. ആളുകൾ തിരഞ്ഞെടുക്കുന്ന പല തരത്തിലുള്ള ചായകളുണ്ട്, എന്നാൽ വിദഗ്ധർ പറയുന്നത് അവയെല്ലാം നിങ്ങളുടെ ആരോഗ്യത്തെ നല്ല രീതിയിലാക്കില്ലെന്നാണ്. എന്നാൽ, വെറും ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ ആരോഗ്യത്തെ മാറ്റിമറിച്ചേക്കാവുന്ന ചില ഗുണങ്ങൾ ബ്ലാക്ക് ടീയിലുണ്ട്. ബ്ലാക്ക് ടീ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പാനീയമാണ്. ഇതിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയാരോഗ്യം വർധിപ്പിക്കാം: ബ്ലാക്ക് ടീ ഹൃദയത്തിന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പഠനങ്ങൾ അനുസരിച്ച്, എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയ സിസ്റ്റത്തെ ആരോ​ഗ്യത്തോടെ നിലനിർത്താനും ബ്ലാക്ക് ടീ മികച്ചതാണ്.


വൈജ്ഞാനിക പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കും: ബ്ലാക്ക് ടീ തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാനീയത്തിൽ എൽ-തിയനൈൻ അടങ്ങിയിട്ടുണ്ട്. ഇത് മികച്ച വൈജ്ഞാനിക പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മികച്ചതാക്കാനും തലച്ചോറിന്റെ പ്രവർത്തനം മോഡുലേറ്റ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും.


ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു: ബ്ലാക്ക് ടീ കുടലിന്റെ ആരോഗ്യം വർധിപ്പിക്കുകയും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിൽ ടാനിൻ അടങ്ങിയിട്ടുണ്ട്, ഇത് മൃദുവായ ആന്റി ബാക്ടീരിയൽ ആയി പ്രവർത്തിക്കുന്നു. നമ്മുടെ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനുള്ള ശക്തി ഇതിന് ഉണ്ട്.


ALSO READ: Aloe Vera: ചർമ്മത്തിനും മുടിക്കും മികച്ചത്; കറ്റാർ വാഴ അത്ഭുത ​ഗുണങ്ങൾ നിറഞ്ഞത്


ശരീരത്തിന് വിശ്രമം നൽകുന്നു: കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന എൽ-തിയനൈൻ തലച്ചോറിലെ ആൽഫ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും അതുവഴി ആളുകളെ വിശ്രമിക്കാനും അവരുടെ മാനസികാവസ്ഥ മികച്ചതാക്കാനും സഹായിക്കുന്നു.


ശരീരത്തെ വിഷമുക്തമാക്കും: നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ബ്ലാക്ക് ടീ ശരീരത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ വർധിപ്പിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ എന്നും അറിയപ്പെടുന്ന സസ്യ പോഷകങ്ങളാണ് ഇവ. ഇവ ആരോ​ഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.


മെറ്റബോളിസം വർധിപ്പിക്കും: ജേണൽ ഓഫ് റിസർച്ച് ഇൻ മെഡിക്കൽ സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് , ചിലതരം ചായകൾ നമ്മുടെ ഉപാപചയ ആരോഗ്യം വർധിപ്പിക്കും. കട്ടൻ ചായ ഈ വിഭാഗത്തിൽ പെടുന്നു. മെറ്റബോളിസം വർധിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.


ശരീരത്തിലെ വീക്കം കുറയ്ക്കുന്നു: കട്ടൻ ചായയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്, അതിനാൽ ഇത് ശരീരത്തിൽ വീക്കം ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കും. ഇൻഫ്ലുവൻസ, ജലദോഷം, വൈറൽ അണുബാധകൾ എന്നിവയെ ചെറുക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.