ഗ്യാസ്ട്രിക് പ്രശ്നങ്ങളുടെ ഫലമായി നിങ്ങളുടെ വളരെ മുറുകിയിരിക്കുന്നതായി തോന്നുന്ന അവസ്ഥയാണ് വയറു വീർക്കൽ. വയർ സാധാരണയിൽ നിന്ന് വലുതായി തോന്നുകയും വേദനയുണ്ടാകുകയും ചെയ്യും. പെട്ടെന്ന് ഭക്ഷണം കഴിക്കുകയോ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാതിരിക്കുകയോ ചെയ്യുന്നത് ഇടയ്ക്കിടെ വയറു വീർക്കുന്നതിന് കാരണമാകാം. രാത്രി ഒമ്പത് മണിക്ക് ശേഷം ഭക്ഷണം കഴിക്കുമ്പോഴോ ദഹിക്കാൻ പ്രയാസമുള്ള കട്ടിയുള്ള ഭക്ഷണം രാത്രി കഴിക്കുമ്പോഴോ ഇത് സംഭവിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങൾ ഉത്കണ്ഠാകുലരായിരിക്കുമ്പോൾ ഭക്ഷണം കഴിക്കുകയോ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് വയറുസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഭക്ഷണത്തിന് ശേഷം വയറുവീർക്കുന്നത് സാധാരണയായി സ്വയം ഇല്ലാതാകുമെങ്കിലും, വേ​ഗത്തിൽ പരിഹരിക്കാൻ ചില മാർ​ഗങ്ങളുണ്ട്. ഇതിനായി ആയുർവേദത്തിൽ പറയുന്ന പരിഹാരമാർ​ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


ALSO READ: Diabetes Prevention: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകാൻ സാധ്യത; പ്രമേഹ രോ​ഗികൾ ഇക്കാര്യം ശ്രദ്ധിക്കണം


1- ഭക്ഷണത്തിന് ശേഷം വറുത്ത പെരുംജീരകം ചവയ്ക്കുക
2- ദിവസം മുഴുവൻ പുതിന വെള്ളവും ഭക്ഷണത്തിന് ശേഷം ഒരു മണിക്കൂർ ഇടവിട്ട് ഏലക്ക വെള്ളവും കുടിക്കുക.
3- ജീരകം, മല്ലിയില, പെരുംജീരകം എന്നിവ ചേർത്ത ചായ ദിവസം മൂന്ന് പ്രാവശ്യം ഭക്ഷണത്തിന് മുമ്പോ ശേഷമോ കുടിക്കുക.
4- അര ടീസ്പൂൺ കാരം (അജ്‌വെയ്ൻ), റോക്ക് സാൾട്ട് എന്നിവ ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് ഭക്ഷണത്തിന് ശേഷം കഴിക്കുക.
5- ഭക്ഷണത്തിനിടയിലോ ശേഷമോ അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.


ആയുർവേദ വിദഗ്ധർ പറയുന്നതനുസരിച്ച് ഭക്ഷണം വേഗത്തിലോ സമ്മർദ്ദമായ സാഹചര്യത്തിലോ കഴിക്കരുത്. പുതുതായി തയ്യാറാക്കിയ ഭക്ഷണം ദഹിപ്പിക്കാൻ എളുപ്പമാണ്. പഴകിയതോ കേടായതോ ആയ ഭക്ഷണം കഴിക്കരുത്. ദഹനക്കേട്, മലബന്ധം, ആമാശയത്തിലെ ബുദ്ധിമുട്ട്, ഹോർമോൺ അസന്തുലിതാവസ്ഥ, പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, പ്രമേഹം എന്നിവയുടെ ഫലമായി വയറു വീർത്തിരിക്കാം. ഈ അവസ്ഥ തുടർച്ചയായി ഉണ്ടാകുകയാണെങ്കിൽ വൈദ്യ സഹായം തേടണം. ഭക്ഷണം, ഉറക്കം, വ്യായാമം, സ്ട്രെസ് മാനേജ്മെന്റ്, മറ്റ് ജീവിതശൈലികൾ എന്നിവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.