രക്തചംക്രമണം വർധിപ്പിക്കാനുള്ള ഭക്ഷണക്രമം: രക്തചംക്രമണ പ്രശ്നങ്ങൾ ഇന്ന് വളരെ വ്യാപകമാണ്. ശരീര വേദന, മലബന്ധം, മരവിപ്പ്, ദഹനപ്രശ്‌നങ്ങൾ, കൈകളോ കാലുകളോ മരവിക്കുന്നത് എന്നിവ രക്തപ്രവാഹം കുറയുന്നതിന്റെ ഫലമായുണ്ടാകുന്ന ലക്ഷണങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങൾ ഗുരുതരമായാൽ ചികിത്സ തേടേണ്ടത് പ്രധാനമാണ്. ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നതിന് ചില ഭക്ഷണങ്ങളും ജീവിതശൈലി മാറ്റങ്ങളും സഹായിച്ചേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മാതളനാരങ്ങ, കറുത്ത മുന്തിരി, കാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി, കറുവപ്പട്ട, ചീര എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കുക. ഈ ഭക്ഷണങ്ങൾ രക്തം വർധിപ്പിക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ശക്തമായ വാസോഡിലേറ്ററുകളായ പോളിഫിനോൾ ആന്റിഓക്‌സിഡന്റുകളും നൈട്രേറ്റുകളും മാതളനാരങ്ങയിൽ കൂടുതലാണ്. ഇത് രക്തപ്രവാഹം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.


ALSO READ: Antioxidant-Rich Diet: ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരാം, രോ​ഗങ്ങളെ തടയാം


ബീറ്റ്റൂട്ട്, ചീര പോലുള്ള ഇലക്കറികളിൽ നൈട്രേറ്റുകൾ കൂടുതലാണ്. ഇത് ശരീരം നൈട്രിക് ഓക്സൈഡായി മാറ്റുന്നു. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വിശ്രമിക്കാനും പേശികളിലെ രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കുന്നു. കറുവപ്പട്ട ഹൃദയത്തിലേക്ക് രക്തം നൽകുന്ന കൊറോണറി ആർട്ടറിയിലെ രക്തക്കുഴലുകളുടെ വികാസവും രക്തപ്രവാഹവും മെച്ചപ്പെടുത്തുന്നു.


ഉള്ളിയിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. രക്തയോട്ടം വർധിക്കുമ്പോൾ ധമനികളെയും സിരകളെയും വിശാലമാക്കാൻ സഹായിക്കുന്നു. വെളുത്തുള്ളിയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.


ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങൾ കൂടുതൽ കഴിക്കുക. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ധമനികളിലെ കാഠിന്യം കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും നൈട്രിക് ഓക്സൈഡ് ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.


ALSO READ: High Cholesterol Diet: കൊളസ്ട്രോളിനെ നിയന്ത്രിക്കാം... ഈ ഭക്ഷണങ്ങൾ കഴിക്കാം


ബദാം, വാൽനട്ട്, ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയവ രക്തചംക്രമണം വർധിപ്പിക്കുന്നു. അഞ്ച് ബദാം, ഒരു വാൽനട്ട്, ഒരു കഷണം ഡാർക്ക് ചോക്ലേറ്റ് എന്നിവ ദിവസവും കഴിക്കുന്നത് നല്ലതാണ്. ബദാമിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തക്കുഴലുകളെ വികസിപ്പിച്ച് രക്ത വിതരണം വർധിപ്പിക്കുന്നു.


നൈട്രിക് ഓക്സൈഡും രക്തപ്രവാഹവും ഉത്തേജിപ്പിക്കുന്ന എഎൽഎ, വിറ്റാമിൻ ഇ എന്നിവ വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് ഫ്ലേവനോയ്ഡുകളുടെ സമ്പന്നമായ ഉറവിടമാണ്, കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. അയൺ, ബി ​​12, ബി 9 (ഫോളിക് ആസിഡ്), വിറ്റാമിൻ എ, കോപ്പർ എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇത് ആർബിസിയുടെ ഉൽപ്പാദനം മെച്ചപ്പെടുത്താനും അതുവഴി രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.