രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുക എന്നത് ശ്രമകരമാണ്. ഇതിന് ഭക്ഷണക്രമത്തിലും വ്യായാമത്തിലും ജാ​ഗ്രത പുലർത്തണം. പ്രമേഹം ശരീരത്തിൽ നിവരധി മാറ്റങ്ങളിലൂടെയാണ് എത്തുന്നത്. അനുചിതമായ ഭക്ഷണ ശീലങ്ങളും ഉദാസീനമായ ജീവിതശൈലിയും പ്രമേഹത്തിലേക്ക് നയിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമേഹം ബാധിച്ച എല്ലാവരുടെയും ലക്ഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുക എന്നതാണ്. കാരണം രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ആരോ​ഗ്യത്തിന് ഹാനികരമാകുകയും നാഡീ തകരാറിലേക്ക് നയിക്കുകയും ചെയ്യും. പ്രമേഹം നിയന്ത്രിക്കുന്നതിന് കുങ്കുമപ്പൂവ് സഹായിക്കും.


രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയുന്നതിനുള്ള ഒരു പ്രകൃതിദത്ത പ്രതിവിധിയായി കുങ്കുമപ്പൂവ് നിർദേശിക്കപ്പെടുന്നു. കുങ്കുമപ്പൂവിലെ സജീവ സംയുക്തങ്ങളായ ക്രോസിൻ, ക്രോസെറ്റിൻ എന്നിവ പ്രമേഹ വിരുദ്ധ ഗുണങ്ങളുള്ളതാണ്. പ്രമേഹരോഗികൾക്ക് കുങ്കുമപ്പൂവ് പാനീയം മികച്ച പ്രഭാത പാനീയം ആയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാം.


ALSO READ: Constipation Diet: മലബന്ധവും ദഹനപ്രശ്നങ്ങളും വില്ലനാകുന്നോ? വീട്ടിൽ തന്നെ തയ്യാറാക്കാം ഈ പാനീയങ്ങൾ, ​ഗുണം നിരവധി


കുങ്കുമപ്പൂവ് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. ഗ്ലൂക്കോസ് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ശരീരത്തെ സഹായിക്കുന്നു. പ്രമേഹരോഗികൾക്ക്, കുങ്കുമപ്പൂവ് പാനീയം അവരുടെ പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.


2-3 കുങ്കുമപ്പൂവ് ഇതളുകൾ എടുക്കുക. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് അളവിൽ വ്യത്യാസം വരുത്താം. എന്നാൽ, കുങ്കുമപ്പൂവ് കുറച്ച് ഉപയോ​​ഗിക്കുന്നതാണ് ഉചിതം. ഒരു കപ്പ് ചെറുചൂടുവെള്ളം ഇതിലേക്ക് ചേർക്കുക. ഇതളുകൾ ചെറുചൂടുവെള്ളത്തിൽ ഏകദേശം 10-15 മിനിറ്റ് കുതിരാൻ വയ്ക്കുക. ഇത് കുടിക്കാവുന്നതാണ്. രുചി വർധിപ്പിക്കാൻ അൽപം നാരങ്ങാ നീരോ, ഒരു നുള്ള് ഏലക്കാ പൊടിയോ ചേർക്കാം.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.