Bloodworm Infestation In Drinking Water: മുള-മുത നദിയിൽ (Mula -Mutha River) നിന്ന് ഉത്ഭവിക്കുന്ന വെള്ളത്തിൽ രക്തപ്പുഴുക്കളുടെ ലാർവകളുടെ സാന്നിധ്യം കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രശ്നം പ്രാദേശിക ജനങ്ങളിൽ ശരിക്കും ഉത്കണ്ഠയ്ക്ക് കാരണമായിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഉയർന്ന കൊളസ്‌ട്രോൾ നിയന്തിക്കാൻ ഡയറ്റിൽ ഇത് ഉൾപ്പെടുത്തൂ.. ഫലം ഉറപ്പ്!


പൂനെ റിവർ റിവൈവൽ കോർ അംഗം ജയ്ദീപ് ബഫ്ന പൂനെ കുടിവെള്ള അലേർട്ട് എന്ന പേരിൽ പങ്കുവെച്ച വീഡിയോയിൽ  മുള - മുതാ നദി മലിനീകരണം നിങ്ങളുടെ അടുത്തേക്ക് ഉടൻ വരും എന്ന് കുറിച്ചിട്ടുണ്ട്.  ഇദ്ദേഹത്തിന്റെ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ  ഹിഞ്ജവാഡിയിലെ ബ്ലൂറിഡ്ജ് ടൗൺഷിപ്പിലെ അപ്പാർട്ട്‌മെൻ്റുകളിൽ 800 ൽ 20% അപ്പാർട്ട്‌മെൻ്റുകളിലെ  ടാപ്പ് വെള്ളത്തിൽ ചിറോനോമിഡ് ലാർവ എന്നറിയപ്പെടുന്ന രക്തപ്പുഴുക്കളെ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്.  ഈ വിച്ഛയം നിലവിൽ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. 


 



Also Read: വർഷങ്ങൾക്ക് ശേഷം കുംഭ രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ഫെബ്രുവരി മുതൽ സുവർണ്ണകാലം!


ജലത്തിൻ്റെ ഗുണനിലവാരം, മലിനജലം, മാലിന്യ സംസ്‌കരണം തുടങ്ങിയ അടിയന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുപകരം നദീതീര പരിസ്ഥിതിയെ മോശമാക്കുന്ന നദീതീര വികസന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിനു കാരണമെന്നാണ് വിമർശനം.  


എന്താണ് ഈ രക്തപ്പുഴുക്കൾ? ഇവ എങ്ങനെ മനുഷ്യനെ ബാധിക്കും 


റെഡ് മിഡ്ജ് ലാർവ എന്നറിയപ്പെടുന്ന രക്തപ്പുഴുക്കൾ കടിക്കാത്ത കൊതുകിനെപ്പോലെയുള്ള ഒരു ഈച്ചയുടെ ലാർവകളാണ്, ഇവ സാധാരണയായി കുളങ്ങൾ, തടാകങ്ങൾ, നദികൾ തുടങ്ങിയ ശുദ്ധജല ആവാസവ്യവസ്ഥകളിലാണ് കാണപ്പെടുന്നത്. ഈ ചെറിയ ജീവികൾ ജല ഭക്ഷ്യ ശൃംഖലയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും ജലാശയങ്ങളിലെ അവയുടെ ആക്രമണം മനുഷ്യരെ ബാധിക്കാറുണ്ട്.  മനുഷ്യരിൽ രക്തപ്പുഴു ബാധ എങ്ങനെ ബാധിക്കാം, അറിയാം...


Also Read: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാരെ തേടിവരും കുന്നോളം നേട്ടങ്ങൾ!


1. ജലത്തിൻ്റെ ഗുണനിലവാരം: രക്തപ്പുഴുവിൻ്റെ ആക്രമണം ജലത്തിൻ്റെ ഗുണനിലവാരം മോശമാണെന്നതിന്റെ സൂചനയാണ്. ഈ ലാർവകൾ  മലിനജലത്തിലാണ് വളരുന്നത്. രക്തപ്പുഴുക്കളാൽ മലിനമായ വെള്ളം കുടിക്കുകയോ അത്തരം വെള്ളത്തിൽ  സമ്പർക്കം പുലർത്തുകയോ ചെയ്യുന്നത് ദഹനനാളത്തിൻ്റെ പ്രശ്നങ്ങൾ, ചർമ്മത്തിലെ ചൊറിച്ചിൽ തടുങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.


2. രോഗം പകരുന്നതിന്: രക്തപ്പുഴുക്കൾക്ക് രോഗമുണ്ടാക്കുന്ന രോഗാണുക്കളുടെ വാഹകരായി പ്രവർത്തിക്കാൻ കഴിയും. ഈവ മലിനജലത്തിലൂടെ മനുഷ്യരിലേക്ക് പകരും. ഈ രോഗാണുക്കൾ അടങ്ങിയ വെള്ളം കുടിക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നത് വയറിളക്കം, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ചർമ്മരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും.


Also Read: നരച്ച മുടി കറുപ്പിക്കാൻ ഈ സൂത്രങ്ങൾ സൂപ്പറാ..!


3. വിനോദ പ്രവർത്തനങ്ങളിലെ ആഘാതം: നീന്തൽ, ബോട്ടിംഗ്, മീൻപിടുത്തം തുടങ്ങിയ വിനോദ പ്രവർത്തനങ്ങൾക്കിടയിൽ രക്തപ്പുഴു ബാധ കാര്യമായ സ്വാധീനം ചെലുത്തും. ലാർവകളുടെ സാന്നിധ്യമുള്ള വെള്ളത്തിൽ  നീന്തുന്നത് അനുയോജ്യമല്ല. ഇത് ചർമ്മത്തിൽ ചൊറിച്ചിൽനും അലർജി എന്നിവയ്ക്ക്  കാരണമാകും. കൂടാതെ ഈ അണുക്കൾ ബാധിച്ചിട്ടുള്ള വെള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നത് മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കും.


4. സാമ്പത്തിക നഷ്ടം: രക്തപ്പുഴു ബാധ മൂലം ശുദ്ധജല സ്രോതസ്സുകളെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് സാമ്പത്തിക നഷ്ടം സംഭവിക്കാം. അക്വാകൾച്ചർ പ്രവർത്തനങ്ങൾക്ക് ജലത്തിൻ്റെ ഗുണനിലവാരം കുറയുന്നത് മൂലം മത്സ്യത്തിൻ്റെയും ചെമ്മീനിൻ്റെയും ഉത്പാദനം കുറയാൻ ഇടയാക്കും. അതുപോലെ ജലത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായങ്ങൾ ജലത്തിൻ്റെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച ആശങ്കകൾ കാരണം സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടാക്കും.


Also Read: ഗജകേസരി യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ


 


5. പാരിസ്ഥിതിക ആഘാതം: രക്തപ്പുഴു ആക്രമണം ജലജീവി ആവാസവ്യവസ്ഥയിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. ലാർവകളുടെ വർദ്ധനവ് ജലത്തിൽ ഓക്സിജൻ്റെ അളവ് കുറയ്ക്കും. ഇത് മത്സ്യങ്ങളെ കൊല്ലുന്നതിനും മറ്റ് വന്യജീവികളുടെ മരണത്തിനും ഇടയാക്കും. കൂടാതെ, രക്തപ്പുഴുക്കളുടെ സാന്നിധ്യം പോഷക സൈക്ലിംഗിനെയും പരിസ്ഥിതി വ്യവസ്ഥയുടെ ചലനാത്മകതയെയും മാറ്റും, ഇത് ദീർഘകാല പാരിസ്ഥിതിക അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.