Benefits Of Blueberry: പ്രമേഹം നിയന്ത്രിക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും നിരവധി മാറ്റങ്ങൾ വരുത്തണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നുണ്ട്. മരുന്നുകളോടൊപ്പം വ്യായാമം, ഭക്ഷണക്രമം, ഷുഗർ ഫ്രീ ഫുഡ് തുടങ്ങി എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. ഇതുകൂടാതെ ഈ പ്രത്യേക പഴം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. ഇത് മറ്റൊന്നുമല്ല ബ്ലൂബെറിയാണ്.  വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും എന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയും (The risk of type 2 diabetes will be reduced)


ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ദഹനത്തിന് സഹായകമാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ബ്ലൂബെറി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം പറയുന്നുണ്ട്.


Also Read: Omicron updates | നിസ്സാരക്കാരനല്ല! ഒമിക്രോണിൽ നിന്ന് മുക്തരായവരിൽ വില്ലനായി നടുവേദന


പ്രമേഹത്തിന്റെ പ്രശ്നത്തിൽ പാൻക്രിയാസിൽ ഒന്നുകിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല അല്ലെങ്കിൽ ശരീരത്തിന് ഇൻസുലിൻ ഉപയോഗിക്കാൻ കഴിയുന്നില്ല. ഇക്കാരണത്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമല്ല. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ ബ്ലൂബെറി ഉൾപ്പെടുത്താൻ വിദഗ്ധർ ശുപാർശ ചെയ്യുന്നുമുണ്ട്.


ബ്ലൂബെറി എങ്ങനെയാണ് പ്രമേഹത്തെ നിയന്ത്രിക്കുന്നത്? (How does blueberry manage diabetes?)


ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, കാൻസർ വിരുദ്ധ ഗുണങ്ങൾ മറ്റ് പോഷകങ്ങൾ എന്നിവ ബ്ലൂബെറിയിൽ കാണപ്പെടുന്നു. ഈ പഴം പോഷകങ്ങളുടെ ഒരു പവർ ഹൗസാണ്. ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ബ്ലൂബെറി കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണെന്ന് മാത്രമല്ല മൂത്രനാളിയിലെ അണുബാധ പ്രശ്നത്തിനും പരിഹാരമുണ്ടാകും എന്നാണ്.  


Also Read: Beauty Tips: നീളമുള്ള അഴകാര്‍ന്ന മുടി വേണോ? ഈ നുറുങ്ങുകൾ പരീക്ഷിക്കാം


ഈ പഠനത്തിൽ പങ്കെടുത്തവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിന്നു. അതിൽ ഒരു കൂട്ടം ആളുകൾക്ക് ഒരു കഷ്ണം ബ്രെഡും ബ്ലൂബെറിയും നൽകി. നേരെമറിച്ച്, രണ്ടാമത്തെ ഗ്രൂപ്പിന് 150 ഗ്രാം ബ്ലൂബെറി നൽകി, അതിൽ ഏഴാം ദിവസം ഇവർക്ക് ബ്രെഡ് മാത്രം നൽകി. മൂന്നാമത്തെ ഗ്രൂപ്പിന് ബ്ലൂബെറി ഇല്ലാതെ ബ്രെഡ് മാത്രമാണ് നൽകിയത്.


Also Read: Remove Belly Fat Fast: അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന ഈ സാധനം കഴിച്ചാൽ മതി വയറ്റിലെ കൊഴുപ്പ് വെള്ളം പോലെ ഒഴുകും


ശേഷം ഇവരുടെ രക്തസാമ്പിളുകൾ എടുത്തപ്പോൾ ബ്ലൂബെറി ഉപയോഗിച്ച് ബ്രെഡ് കഴിക്കുന്ന ഗ്രൂപ്പിലുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതായി കാണപ്പെട്ടു. ഇതുകൂടാതെ ഏഴാം ദിവസം മാത്രം ബ്രഡ് കഴിച്ച സംഘത്തിന് ഇൻസുലിൻ അളവ് കുറവാണെന്ന് കണ്ടെത്തി. ഈ പഠനത്തിൽ നിന്നും പ്രമേഹത്തെ നിയന്ത്രിക്കാൻ ബ്ലൂബെറി ഫലപ്രദമാകുമെന്ന് തെളിഞ്ഞിരിക്കുകയാണ്. അതേസമയം ബ്ലൂബെറി പതിവായി ഒരു നിശ്ചിത കണക്കിൽ കഴിക്കുന്നതിലൂടെ ഇൻസുലിൻ സംവേദനക്ഷമതയും മെച്ചപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.