പ്രശസ്ത ബോളിവുഡ് താരം അലായയുടെ പുതിയ ലുക്കാണ് ഇപ്പോൾ ഫാഷൻ ലോകം ചർച്ച ചെയ്യുന്നത്. ലെഹംഗയണിഞ്ഞ് നിൽക്കുന്ന അലായയുടെ ഫോട്ടോ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ് ലെഹംഗയണിഞ്ഞ അലായയുടെ പുതിയ ഫോട്ടോകൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് ഈ ലെഹംഗയ്ക്ക് ഇത്ര പ്രത്യേകത എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. ആരും ഒന്ന് നോക്കി പോകുന്ന ഈ ലെഹംഗയുടെ വില 1.7 ലക്ഷം രൂപയാണ്. ഓഫ് വൈറ്റ് നിറത്തിൽ നീല പൂക്കൾ എംബ്രോയ്ഡറി വർക്ക് ചെയ്തതാണ് ലെഹംഗ.ഇതേ നിറത്തിൽ തന്നെയുള്ള സ്ലീവ് ലെസ് ബ്ലൗസാണ് ലെഹംഗയ്ക്കൊപ്പം അലായ അണിഞ്ഞിരിക്കുന്നത്. എംബ്രായ്ഡറി വർക്കിനൊപ്പം മിറർ വർക്ക് കൂടെയായപ്പോൾ ലംഗഹയുടെ ഭംഗി ഇരട്ടിയാക്കി. ഓഫ് വൈറ്റ് നെറ്റിൽ മിറർ വർക്കും നീല എംബ്രോയിഡറിയും ചേർന്ന ഷാളും കൂടി ആയപ്പോൾ ലെഹംഗയുടെ ഭംഗി കൂട്ടുന്നു.



 


Love Tips: പ്രണയബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാം, ഈ ഐഡിയകള്‍ ഒന്ന് പരീക്ഷിക്കൂ...


ലെഹങ്കയ്ക്ക് സിംമ്പിൾ മേക്കപ്പാണ് താരം ഉപയോഗിച്ചിരിക്കുന്നത്.മാല ഒഴിവാക്കി വസ്ത്രത്തിന് അനുയോജ്യമായ വൈറ്റ് മെറ്റൽ ജിമിക്കിയാണ് അലായ അണിഞ്ഞിരിക്കുന്നത്. ബ്ലാക്ക് മെറ്റൽ മോഡൽ വളകളും അണിഞ്ഞിട്ടുണ്ട്.സിംപിൾ ഹെയർസ്റ്റൈലും ആണ് തിരഞ്ഞെടുത്ത്.ഫിറ്റ്നസിൻരെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന താരത്തിന്റെ ഫിറ്റ്നസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.