Bone Health: കാത്സ്യം അടങ്ങിയ ഭക്ഷണം ശീലമാക്കാം; എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം
Bone Health Women: സ്ത്രീകളിൽ ഈസ്ട്രജൻ അസ്ഥികളുടെ ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നു. ആർത്തവവിരാമ സമയത്ത്, നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇത്, അസ്ഥികളുടെ ബലക്ഷയത്തിലേക്ക് നയിക്കുന്നു.
അസ്ഥികളുടെ ആരോഗ്യം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? നമ്മുടെ ശരീരത്തിന്റെ അടിസ്ഥാനഘടനയെ പിന്തുണയ്ക്കുന്നത് അസ്ഥികളാണ്. പ്രായത്തിനനുസരിച്ച് ആരോഗ്യകരമായ ജീവിതത്തിനായി അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ലെങ്കിലും നമ്മുടെ അസ്ഥികൾക്ക് നമ്മൾ നൽകുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
പ്രത്യേകിച്ച് സ്ത്രീകൾക്ക്, എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ അസ്ഥികൾക്ക് ബലം കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ത്രീകളിൽ ഈസ്ട്രജൻ അസ്ഥികളുടെ ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നു. ആർത്തവവിരാമ സമയത്ത്, നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇത്, അസ്ഥികളുടെ ബലക്ഷയത്തിലേക്ക് നയിക്കുന്നു.
അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ
പച്ചക്കറികൾ: ഇലക്കറികൾ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഒരു പങ്ക് വഹിക്കുന്ന വിറ്റാമിൻ കെ, കാത്സ്യം പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ്. കൂടാതെ, പച്ചക്കറികൾ വിറ്റാമിൻ സി നൽകുന്നു. അസ്ഥി ധാതുക്കളുടെ സാന്ദ്രത വർധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. ചീര, കാബേജ്, ബ്രോക്കോളി എന്നിവയുൾപ്പെടെയുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ചേർക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
വ്യായാമം: എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് വ്യായാമങ്ങൾ പ്രധാനമാണ്. നടത്തം, ജോഗിംഗ്, എയ്‌റോബിക്‌സ്, പടികൾ കയറൽ തുടങ്ങിയവ എല്ലുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്താൻ നിങ്ങൾക്ക് ശീലിക്കാവുന്ന വ്യായാമങ്ങളാണ്. ഇത് അസ്ഥികളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം: ടോഫു, ചെറുപയർ, ഫ്ളാക്സ് സീഡുകൾ എന്നിവയ്ക്ക് അസ്ഥികളെ ആരോഗ്യത്തോടെ നിലനിർത്താനുള്ള ഗുണങ്ങളുണ്ട്. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീനുകളിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഈസ്ട്രജന് പകരമായി പ്രവർത്തിക്കുന്നു. ഇത് ഈസ്ട്രജന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. അസ്ഥികളുടെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്, കാരണം ഇത് പുതിയ അസ്ഥികൾ ഉണ്ടാക്കുന്ന കോശങ്ങളായ ഓസ്റ്റിയോബ്ലാസ്റ്റുകളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു.
കാത്സ്യം അടങ്ങിയ ഭക്ഷണം: എല്ലുകൾ പ്രധാനമായും കാത്സ്യം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കാത്സ്യം സമ്പുഷ്ടമായ ഭക്ഷണമാണ് ഒരാൾ ദിവസവും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. പാൽ, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ ഗണ്യമായ അളവിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനുള്ള ഒരു പ്രധാന പോഷകം കൂടിയാണിത്. പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും രക്തസമ്മർദ്ദം, ഹോർമോണുകളുടെ അളവ് എന്നിവ നിയന്ത്രിക്കുന്നതിനും ശരീരത്തിന് കാത്സ്യം ആവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...