ആളുകളിൽ എപ്പോഴും കൗതുകം സൃഷ്ടിക്കുന്നതാണ് ബ്രെയിൻ ടീസർ ചിത്രങ്ങളും പസിലുകളുമൊക്കെ. ഇവിടെ നമ്മുടെ ക്രിയാത്മകമായ ചിന്തയിലൂടെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ ചിത്രങ്ങളിലെ ലോജിക് കണ്ടെത്തിയാൽ പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയും. ചിത്രം നന്നായി ഒന്ന് വിശകലനം ചെയ്താൽ വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കും. ബ്രെയിൻ ടീസർ ​ഗെയിമുകളും പസിലുകളുമൊക്കെ ഇഷ്ടമുള്ളവരാണ് നിങ്ങളെങ്കിൽ ഇവിടെ നൽകിയിരിക്കുന്ന ചിത്രം നോക്കി അതിൽ ചോദിച്ചിരിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഒന്ന് ശ്രമിച്ച് നോക്കൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

വാട്ടർ ടാങ്കുകളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഏറ്റവും മുകളിലായി ഒരു ടാപ്പും നൽകിയിട്ടുണ്ട്. ചിത്രത്തിൽ ടാപ്പ് തുറന്നിരിക്കുകയാണ്. ഏഴ് വാട്ടർ ടാങ്കുകളാണ് ഇവിടെ നൽകിയിട്ടുള്ളത്. ഇതിൽ ഏത് വാട്ടർ ടാങ്കിലാണ് ആദ്യം വെള്ളം നിറയുക എന്നതാണ് ചോദ്യം. ഓരോ വാട്ടർ ടാങ്കുകളും മറ്റൊന്നിൽ നിന്ന് കണക്ട് ചെയ്താണ് നൽകിയിരിക്കുന്നത്. ഇത് കൃത്യമായി പരിശോധിച്ചാൽ നിങ്ങൾക്ക് വേ​ഗത്തിൽ ഉത്തരം കണ്ടെത്താൻ കഴിയും. കൃത്യമായി നിരീക്ഷിക്കുന്ന ഒരാൾക്ക് 20 സെക്കൻഡിൽ ഇതിനുള്ള ഉത്തരം കണ്ടെത്താൻ കഴിയും. 


Also Read: Brain Teaser Image: ഈ ചിത്രം ശ്രദ്ധിക്കൂ, മുകളിൽ എത്താൻ എത്ര ഗോവണി ഉപയോഗിക്കേണ്ടി വരും?


എല്ലാ ടാങ്കുകളിൽ നിന്നും നൽകിയിരിക്കുന്ന കണക്ടറുകൾ ശ്രദ്ധിച്ച് നോക്കുക. ഒന്നാമത്തെ ടാങ്കിൽ നിന്നാണ് രണ്ട്, മൂന്ന് ടാങ്കിലേക്ക് കണക്ടറുകൾ ഉള്ളത്. രണ്ടാമത്തെ ടാങ്കിൽ നിന്ന് 6,7 എന്നീ ടാങ്കുകളിലേക്കും മൂന്നാമത്തെ ടാങ്കിൽ നിന്ന് 4, 5 എന്നീ ടാങ്കിലേക്കും കണക്ടറുകളുണ്ട്. എന്നാൽ ടാങ്ക് നമ്പർ 4 & 6 നോക്കിയാൽ അവയിലേക്ക് വെള്ളം കടക്കാനുള്ള വഴിയില്ല എന്നത് വ്യക്തമാകും. ടാങ്ക് നമ്പർ അഞ്ചിലേക്കുള്ള വഴിയും അടച്ചിട്ടുണ്ട്. കൂടാതെ ടാങ്ക് നമ്പർ 7ൽ ഒരു ദ്വാരമുണ്ട്. അത് കൊണ്ട് തന്നെ ഏഴാമത്തെ ടാങ്കിൽ വെള്ളം നിൽക്കില്ല. ടാങ്ക് നമ്പർ രണ്ടിലും വെള്ളം നിറയില്ല. രണ്ടാമത്തെ ടാങ്ക് നിറയാതെ വരുമ്പോൾ ഒന്നാമത്തെ ടാങ്കും നിറയില്ല. 


അതിനാൽ ഇവിടെ ശരിയായ ഉത്തരം 3 ആണ്. അതായത് മൂന്നാമത്തെ ടാങ്കിലായിരിക്കും പൂർണമായി വെള്ളം നിറയുംക. കാരണം ഇതിൽ നിന്ന് മറ്റ് ടാങ്കുകളിലേക്കുള്ള വഴി അടച്ചിരിക്കുന്നതിനാൽ മൂന്നാമത്തെ ടാങ്കിൽ വെള്ളം നിറയും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.