ബ്രെയിൻ ടീസർ ചിത്രങ്ങൾ എപ്പോഴും ആളുൾക്ക് വളരെ കൗതുകം ഉള്ള ഒന്നായിരിക്കും. ഈ ചിത്രങ്ങളിൽ നമ്മുടെ ക്രിയാത്മകമായ ചിന്തയിലൂടെ കാര്യങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത്തരം പസിലുകളും ഗെയിമുകളുമൊക്കെ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് ഈ ബ്രെയിൻ ടീസർ ചിത്രം. ഈ ചിത്രങ്ങളിലെ ലോജിക് കണ്ടെത്തിയാൽ വളരെ എളുപ്പമാണ് ഉത്തരം കണ്ടെത്താൻ. ചിത്രം നന്നായി ഒന്ന് വിശകലനം ചെയ്താൽ വളരെ എളുപ്പത്തിൽ ഇവിടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ സാധിക്കും.
ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിൽ ഏറ്റവും മുകളിലായി കുറച്ച് തുണി വിരിച്ചിട്ടുണ്ട്. മഴയും ചെയ്യുന്നുണ്ട്. ഏറ്റവും താഴെയായി ഒരു പെൺകുട്ടി നിൽക്കുന്നതും കാണാം. ഈ പെൺകുട്ടിക്ക് മുകളിലെത്തി തുണിയെടുക്കണം അതിന് എത്ര ഗോവണി ഉപയോഗിക്കേണ്ടി വരുമെന്നാണ് ചോദ്യം. 20 സെക്കൻഡിനുള്ളിൽ ഉത്തരം കണ്ടെത്തിയാൽ നിങ്ങളുടെ ഐക്യൂ ലെവൽ എത്രത്തോളം ഉണ്ടാകുമെന്നത് അറിയാം. ഒറ്റനോട്ടത്തിൽ ചിലപ്പോൾ ഉത്തരം കണ്ടെത്തുക അത്ര എളുപ്പമായിരിക്കില്ല. എന്നാൽ ചിത്രം ശ്രദ്ധിച്ച് നോക്കി അതിൽ നൽകിയിരിക്കുന്ന സൂചനകൾ മനസിലാക്കിയാൽ ഇതിനുള്ള ഉത്തരം എളുപ്പം പറയാൻ സാധിക്കും.
ഒരു സൂചന നൽകാം. ചിത്രം ഒന്ന് കൂടി ശ്രദ്ധിച്ച് നോക്കുക. ഗോവണികളാൽ ബന്ധിപ്പിച്ചിരിക്കുന്ന ഓരോ മുറിയിലും തുറന്ന വാതിലുകൾ നൽകിയിരിക്കുന്നത് കണ്ടോ? ഇനി ഉത്തരം പറയാൻ എളുപ്പമായിരിക്കും. ഇപ്പോഴും മനസിലായില്ലേ? എങ്കിൽ ഉത്തരം ചുവടെ കൊടുക്കുന്നു.
ചിത്രത്തിലെ പെൺകുട്ടി ഒന്നാം നിലയിലെത്താൻ ആദ്യ ഗോവണി ഉപയോഗിക്കണം. ഒന്നാം നിലയിൽ വാതിൽ തുറന്നിരിക്കുന്ന ഇടത് വശത്തുള്ള മുറിയിലേക്ക് കയറുക. അവിടെ നൽകിയിരിക്കുന്ന ഗോവണിയിലൂടെ വീണ്ടും താഴേക്ക് ഇറങ്ങി വാതിൽ തുറന്നിരിക്കുന്ന തൊട്ടടുത്ത മുറിയിലേക്ക് നീങ്ങണം. തുടർന്ന് അവിടെ ക1ടുത്തിരിക്കുന്ന ഗോവണിയിലൂടെ വീണ്ടും ഒന്നാം നിലയിലേക്കും പിന്നീട് രണ്ടാം നിലയിലേക്കും കയറണം. രണ്ടാം നിലയലെ വലത് വശത്തുള്ള മുറിയിലേക്ക് നീങ്ങി അവിടുന്നുള്ള ഗോവണിപ്പടി കയറി മൂന്നാം നിലയിലേക്ക് കയറണം. മൂന്നാം നിലയിൽ ഇടത് വശത്ത് ഏറ്റവും അറ്റത്തുള്ള മുറിയിലെത്തി ഗോവണി കയറി മുകളിൽ എത്താം.
ഇപ്പോൾ പിടികിട്ടിയില്ലേ എത്ര ഗോവണി കയറിയാൽ മുകളിൽ എത്താം എന്നത്. ആറ് ഗോവണികൾ കയറിയാൽ പെൺകുട്ടി മുകളിൽ എത്താൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...