Breast Cancer Prevention : ദിവസവും വെയിൽ കൊണ്ടാൽ സ്തനാർബുദ സാധ്യത കുറയ്ക്കാമെന്ന് പഠനം
സൂര്യപ്രകാശത്തിലും സൂര്യപ്രകാശമില്ലാത്ത അവസ്ഥയിലും ചര്മ്മത്തിന്റെ വ്യത്യാസം അനുസരിച്ചുള്ള പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
ദിവസവും കുറച്ച് നേരം വെയിൽ (Sunlight) കൊള്ളുന്നത് സ്ഥാനാർബുദത്തിനുള്ള (Breast Cancer) സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. യുഎസിലെ ബഫല്ലോ സർവകലാശാലയിലെയും പ്യൂർട്ടോ റിക്കോ സർവകലാശാലയിലെയും നടത്തിയ പഠനത്തിലാണ് സൂര്യപ്രകാശം സ്ഥാനാർബുദ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയത്.
സൂര്യപ്രകാശത്തിലും സൂര്യപ്രകാശമില്ലാത്ത അവസ്ഥയിലും ചര്മ്മത്തിന്റെ വ്യത്യാസം അനുസരിച്ചുള്ള പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ചർമ്മത്തിന്റെ പിഗ്മെന്റേഷൻ നിയന്ത്രിക്കുന്ന ഘടകങ്ങളുടെ താരതമ്യ പഠനമാണ് ഗവേഷകർ നടത്തിയത്. ജേണൽ ഓഫ് കാൻസർ എപ്പിഡെമിയോളജി, ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷൻ ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്
ALSO READ: Ragi flour | റാഗി സുരക്ഷിതമാണോ....ഈ രോഗങ്ങൾ ഉള്ളവർ സൂക്ഷിക്കുക!
ചർമ്മത്തിന്റെ പിഗ്മെന്റേഷനിലെ വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ് സൂര്യപ്രകാശം എക്സ്പോഷർ ചെയ്യുന്നത്. ഈ വിവരത്തെ സാധൂകരിക്കുന്ന നിരവധി തെളിവുകൾ പഠനത്തെ തുടർന്ന് ലഭിച്ചുവെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. ഫ്രോയിഡൻഹൈം പറഞ്ഞു.
സൂര്യ പ്രകാശം ഏൽക്കുന്നതോടെ ശരീരത്തിലെ വിറ്റാമിൻ ഡിയുടെ ആന്തരിക ഉൽപാദനവും സ്ഥാനാർബുദത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫ്രോയിഡൻഹൈം പറഞ്ഞു. ഇതുകൂടാതെ സൂര്യ പ്രകാശം എല്ക്കുന്നത് ശരീരത്തിന് വളരെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: Cloth Masks: തുണി കൊണ്ടുള്ള മാസ്കുകൾ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കില്ലെന്ന് പഠനം
സൂര്യപ്രകാശം വൈറ്റമിൻ ഡി ശരീരത്തിന് ആവശ്യമായ അളവിൽ ഉത്പാദിപ്പിക്കാൻ സഹായിക്കും. കൂടാതെ അമിതവണ്ണം, ഇന്ഫലമ്മഷൻ എന്നിവ ഇല്ലാതാക്കാനും സൂര്യപ്രകാശം സഹായിക്കും. ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്കിന്റെ പ്രവർത്തനം ക്രമീകരിക്കാനും സൂര്യപ്രകാശം സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...