Ragi flour | റാ​ഗി സുരക്ഷിതമാണോ....ഈ രോ​ഗങ്ങൾ ഉള്ളവർ സൂക്ഷിക്കുക!

വ‍‍ൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവരും തൈറോയ്ഡ് രോ​ഗികളും റാ​ഗി തീർത്തും ഒഴിവാക്കുന്നതാണ് നല്ലത്.

Written by - Zee Malayalam News Desk | Last Updated : Jan 16, 2022, 03:00 PM IST
  • കിഡ്‌നി സ്റ്റോൺ അല്ലെങ്കിൽ കിഡ്‌നിയുമായി ബന്ധപ്പെട്ട മറ്റ് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ റാഗി കഴിക്കരുത്
  • ഇവ നിങ്ങൾക്ക് വളരെ ദോഷം ചെയ്യും
  • വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിന് ഇത് കാരണമാകും
Ragi flour | റാ​ഗി സുരക്ഷിതമാണോ....ഈ രോ​ഗങ്ങൾ ഉള്ളവർ സൂക്ഷിക്കുക!

റാ​ഗി ഒരു മികച്ച ധാന്യമാണ്. രുചികരവും ശരീരത്തിന് ബലം നൽകുന്ന ഇരുമ്പിന്റെ അംശം കൂടുതലുമുള്ള റാ​ഗി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ റാഗി കഴിക്കരുത്. ഇത് കഴിക്കുന്നത് ഇത്തരക്കാർക്ക് വളരെ ദോഷം ചെയ്യും.

വൃക്ക സംബന്ധമായ അസുഖങ്ങൾ: നിങ്ങൾക്ക് കിഡ്‌നി സ്റ്റോൺ അല്ലെങ്കിൽ കിഡ്‌നിയുമായി ബന്ധപ്പെട്ട മറ്റ് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ റാഗി കഴിക്കരുത്. ഇവ നിങ്ങൾക്ക് വളരെ ദോഷം ചെയ്യും. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതിന് ഇത് കാരണമാകും.

തൈറോയ്ഡ് രോ​ഗികൾ: റാഗി കഴിക്കുന്നത് തൈറോയ്ഡ് രോഗികൾക്ക് ദോഷം ചെയ്യും. ഇത് തൈറോയ്ഡ് പ്രശ്‌നങ്ങൾക്കുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കും.

അതിസാരം:  റാഗിയിൽ ധാരാളം മൂലകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അമിതമായി കഴിച്ചാൽ വയറിളക്കത്തിനും ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. വയറ്റിൽ ഗ്യാസ് പ്രശ്നമുണ്ടെങ്കിൽ റാഗി കഴിക്കരുത്.

മലബന്ധം: മലബന്ധം ഉള്ളവർ റാ​ഗി കഴിക്കരുത്. ഇത് എളുപ്പത്തിൽ ദഹിക്കില്ല. അതിനാൽ ഇത് മലബന്ധത്തിന്റെ പ്രശ്നം കൂടുതൽ വഷളാക്കും. 

റാ​ഗിയിൽ അമിനോ ആസിഡുകൾ, ആൻറി ഓക്സിഡൻറുകൾ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഭക്ഷണക്രമത്തിൽ റാ​ഗി ഉൾപ്പെടുത്തുന്നത് മൈഗ്രേനിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. ശരീരഭാരം കുറയ്ക്കും. പ്രമേഹമുള്ളവർക്കും റാ​ഗി വളരെ നല്ലതാണ്. എന്നാൽ വ‍‍ൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവരും തൈറോയ്ഡ് രോ​ഗികളും റാ​ഗി തീർത്തും ഒഴിവാക്കുന്നതാണ് നല്ലത്.

(അസുഖങ്ങൾ ഉള്ളവർ മരുന്നുകൾ കഴിക്കേണ്ട കാര്യത്തിലും ഭക്ഷണ ക്രമീകരണത്തിൽ വരുത്തേണ്ട മാറ്റങ്ങളുടെ കാര്യത്തിലും ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിക്കുക.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News