CA Exam Results: CA പരീക്ഷയുടെ ഫലം The Institute of Chartered Accountants of India (ICAI) പുറത്ത് വിട്ടു. പഴയതും പുതിയതമായി കോഴ്സുകളുടെ ഫലങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. പരീക്ഷയുടെ ഫലത്തിനായി CA പരീക്ഷാർഥികൾക്ക് ICAI യുടെ ഔദ്യോ​ഗിക വെബ്സൈറ്റായ icaiexam.icai.org ലും caresults.icia.org ഫലം പരിശോധിക്കാം. ഇതോടൊപ്പം ആദ്യ 50ത് മെറിറ്റ് റാങ്കിന്റെ പട്ടികയും ICAI പുറത്ത് വിട്ടിട്ടുണ്ട്. ഇതനായി ICAI യുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ സന്ദർശിച്ചാൽ മതി. 2020 നവംബറിൽ നടന്ന പരീക്ഷയുടെ ഫലം ഇന്നും നാളായുമായി പ്രഖ്യാപിക്കുമെന്ന് ICAI  നേരത്തെ അറിയിച്ചിരുന്നു.  ‌‌


COMMERCIAL BREAK
SCROLL TO CONTINUE READING

പരീക്ഷാർഥികൾക്ക് തങ്ങളുടെ SMS വഴിയും ഫലം പരിശോധിക്കാൻ സാധിക്കും. അതിനായി പരീക്ഷാർഥികൾ 57575 എന്ന് നമ്പറിലേക്ക് SMS അയച്ചാൽ റിസൾട്ട് മൊബൈലിൽ തന്നെ ലഭിക്കും. 


ALSO READ: India Post Recruitment 2021; എപ്പോൾ, എങ്ങനെ, ആർക്ക് അപേക്ഷിക്കാം? അറിയേണ്ടതെല്ലാം


ഇന്റമെഡിയേറ്റിന്റെ പഴയ കോഴ്സ് ചെയ്ത് പരീക്ഷാർഥികൾ ഫലത്തിനായി ചെയ്യേണ്ടത്


CAIPCOLD എന്ന് മെസേജിൽ ടൈപ്പ് ചെയ്തതിന് ശേഷം ഒരു സ്പേസ് നൽകി നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക. ശേഷം 57575 എന്ന നമ്പരിലേക്ക് മെസേജ് അയക്കുക.


CAIPCOLD (space) 000000. (000000 പകരം നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക.


ഇന്റർമീഡിയേറ്റ് പുതിയ കോഴ്സ് ചെയ്ത പരീക്ഷാർഥികൾ ചെയ്യേണ്ടത്


CAIPCNEW എന്ന് മെസേജിൽ ടൈപ്പ് ചെയ്തതിന് ശേഷം ഒരു സ്പേസ് നൽകി നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക. ശേഷം 57575 എന്ന നമ്പരിലേക്ക് മെസേജ് അയക്കുക.


CAIPCNEW (space) 000000. (000000 പകരം നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക.


ALSO READ: SSC MTS Recruitment Exam 2021: Registration ആരംഭിച്ചു, Exam Date അറിയാം


Foundation പരീക്ഷ എഴുതിയ വിദ്യാർഥികൾ ചെയ്യേണ്ടത്
CAFND എന്ന് മെസേജിൽ ടൈപ്പ് ചെയ്തതിന് ശേഷം ഒരു സ്പേസ് നൽകി നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക. ശേഷം 57575 എന്ന നമ്പരിലേക്ക് മെസേജ് അയക്കുക.
CAFND (space) 000000. (000000 പകരം നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക.


ICAI യുടെ വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാൻ ചെയ്യേണ്ടത്.


1. ICAI യുടെ വെബ്സൈറ്റിൽ കയറുക ( icai.org)
2. അനൗൺസ്മെന്റ് സെലക്ട് ചെയ്യുക
3.അതിൽ റിസൾട്ട്സ് തിരഞ്ഞെടുക്കുക
4. ഫലം പരിശോധിക്കാനുള്ള വിവരങ്ങൾ ചേർക്കേണ്ട പുതിയ ഒരു പേജ് വരും. അതിൽ വിവരങ്ങൾ നൽകി ഫലം പിരശോധിക്കുക


ALSO READ: Job Offer: വെറുതെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ മാത്രം അറിയാമെന്ന് യുവാവ്‌, ജോലി വാഗ്ദാനം ചെയ്തത് മൂവായിരത്തിലധികം പേര്‍


കോവിഡിനെ (COVID) തുടർന്ന് നവംബറിൽ പരീക്ഷയ്ക്ക് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ജനുവരി 2021ലും അവസരം നൽകിട്ടുണ്ടായിരുന്നു. അതിന്റെ ഫലം പിന്നീടാണ് അറിയിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.