SMS ഇനി സൗജന്യമാകും

SMS പൂര്‍ണമായും സൗജന്യമാക്കി മാറ്റാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഒരുങ്ങുന്നു.

Last Updated : Feb 20, 2020, 11:17 PM IST
SMS  ഇനി സൗജന്യമാകും

ന്യൂഡല്‍ഹി: SMS പൂര്‍ണമായും സൗജന്യമാക്കി മാറ്റാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഒരുങ്ങുന്നു.
അതിന്‍റെ ഭാഗമായി ദിവസേന 100 സൗജന്യ SMS എന്ന നിയന്ത്രണം നീക്കം ചെയ്യാനും അധികമായി അയക്കുന്ന SMSന് പണമീടാക്കുന്നത് ഒഴിവാക്കാനുമാണ് ട്രായ് ഉദ്ദേശിക്കുന്നത്. ടെലികമ്മ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡര്‍ (65-ാം ഭേദഗതി), 2020 ആണ് ഷോര്‍ട്ട് മെസേജ് സര്‍വീസിന് മേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്നത്.

ഭൂരിഭാഗം പ്രീപെയ്ഡ് റീച്ചാര്‍ഡ് പ്ലാനുകളിലും പ്രതിദിനം 100 SMS വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പരിധി കഴിഞ്ഞാല്‍ അയക്കുന്ന ഓരോ എസ്‌എംഎസിനും പണം നല്‍കേണ്ടി വരും. ട്രായിയുടെ പുതിയ നിര്‍ദ്ദേശം നടപ്പിലാകുന്നതോടെ SMS  പരിധിയില്ലാതെ അയക്കാന്‍ കഴിയും.

തട്ടിപ്പ് സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനും എസ്.എം.എസുകള്‍ വ്യാപകമായി പരസ്യവിതരണത്തിന് ഉപയോഗിക്കുന്നതും തടയാനും വേണ്ടി ട്രായ് തന്നെയാണ് സൗജന്യ എസ്.എം.എസുകള്‍ നല്‍കുന്ന രീതി ഒഴിവാക്കി എസ്.എം.എസുകള്‍ക്ക് നിശ്ചിത തുക നിശ്ചയിച്ചത്. എന്നാല്‍ ടി.സി.സി.സി.പി.ആര്‍ സാങ്കേതികവിദ്യാ അധിഷ്ഠിതമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും തട്ടിപ്പ് സന്ദേശങ്ങള്‍ തടയാന്‍ കഴിയുമെന്നും ട്രായ് പറഞ്ഞു.

Trending News