ഇന്ന് മൊബൈല്‍ ഫോണുകള്‍ ലോകം കീഴടക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഭക്ഷണം, വെള്ളം, പാര്‍പ്പിടം എന്നിവയ്ക്ക് പുറമെ മൊബൈല്‍ ഫോണും ഇന്ന് അവശ്യവസ്തുവായി മാറിയിരിക്കുന്നു. ഇന്നത്തെ കാലത്ത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് മൊബൈല്‍ ഫോണ്‍. മനുഷ്യ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന വസ്തുക്കളിലൊന്നും മൊബൈല്‍ തന്നെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പ്രവണതയാണ് ഇന്ന് കണ്ടുവരുന്നത്. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കാഴ്ചശക്തി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍, നിങ്ങളുടെ ഭാവി ജീവിതത്തെ തന്നെ ബാധിക്കുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു ഗവേഷണത്തില്‍ ഇക്കാര്യങ്ങള്‍ കൃത്യമായി പറയുന്നുണ്ട്. 


ALSO READ: ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് എത്രമാത്രം ദോഷകരം? ആരോഗ്യവിദഗ്ധര്‍ പറയുന്നത് എന്താണ്?


മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം കാരണം ആഗോളതലത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ 50 ശതമാനത്തിലധികം പുരുഷന്‍മാരില്‍ സ്‌പേം കൗണ്ട് കുറഞ്ഞതായാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. ഇതിന് കാരണം മലിനീകരണവും മരുന്നുകളുടെ അമിത ഉപയോഗവുമാണെന്ന് ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പുരുഷന്‍മാരിലെ സ്‌പേം കൗണ്ട് കുറയാന്‍ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കാരണമാകുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 


ജനീവ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. പുരുഷന്‍മാരിലെ സ്‌പേം കൗണ്ട് കുറയാന്‍ മൊബൈല്‍ ഫോണുകള്‍ പാന്റിന്റെയോ ട്രൗസറിന്റെയോ മുന്‍ഭാഗത്തെ പോക്കറ്റില്‍ സൂക്ഷിക്കുന്നത് ഒരു കാരണമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ഇതിനൊന്നും പ്രകടമായ തെളിവില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍ പതിവ് വ്യായാമം, പുകവലി ഒഴിവാക്കല്‍, മദ്യപാനം പരിമിതപ്പെടുത്തല്‍ എന്നിവ നിര്‍ബന്ധമായി ചെയ്യണമെന്ന് കെയര്‍ ഫെര്‍ട്ടിലിറ്റി ഗ്രൂപ്പിന്റെ ചീഫ് സയന്റിഫിക് ഓഫീസര്‍ പ്രൊഫസര്‍ അലിസണ്‍ കാംപ്ബെല്‍ നിര്‍ദ്ദേശിച്ചു. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.