Sitting for Long: ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് എത്രമാത്രം ദോഷകരം? ആരോഗ്യവിദഗ്ധര്‍ പറയുന്നത് എന്താണ്?

Sitting for Long: പഠനങ്ങള്‍ പറയുന്നതനുസരിച്ച് ദീർഘനേരം ഇരിക്കുന്നത് നട്ടെല്ലിന് പ്രശ്‌നങ്ങളുണ്ടാക്കും. ഏറെനേരം ഒരേ രീതിയില്‍ ഇരിയ്ക്കുന്നത് നട്ടെല്ലിന്‍റെ ആരോഗ്യം വഷളാകുന്നതിന് കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Feb 20, 2024, 09:49 PM IST
  • ദീര്‍ഘനേരം ഇരിക്കുന്നത് പേശികളെയും അസ്ഥികളെയും ദുര്‍ബലമാക്കുകയും അത് പിന്നീട് ഗുരുതരമായ പല രോഗങ്ങള്‍ക്കും വഴി തെളിക്കുകയും ചെയ്യുന്നു.
Sitting for Long: ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് എത്രമാത്രം ദോഷകരം? ആരോഗ്യവിദഗ്ധര്‍ പറയുന്നത് എന്താണ്?

Sitting for Long: നമുക്കറിയാം ഇന്ന് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ജോലി  ഏറെ പ്രധാനമാണ്, എന്നാല്‍ അതേപോലെതന്നെ പ്രധാനമാണ് വിശ്രമവും. ഓഫീസിൽ ഏറെ നേരം കസേരയിൽ ഇരുന്നു ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 

Also Read: Beauty and Health Tips: തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചര്‍മ്മത്തിന് ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം 

ദീര്‍ഘനേരം ഇരിക്കുന്നത് പേശികളെയും അസ്ഥികളെയും ദുര്‍ബലമാക്കുകയും അത് പിന്നീട് ഗുരുതരമായ പല രോഗങ്ങള്‍ക്കും വഴി തെളിക്കുകയും ചെയ്യുന്നു. ഇന്ന് ഓഫീസിൽ മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് സാധാരണമായിരിക്കുന്നു. വീട്ടിൽ വന്നതിനു ശേഷവും അത് തുടരുന്നു. അതായത്, ടിവി കാണുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴോ നാം ഇരിയ്ക്കുകയാണ് പതിവ്. ദീർഘനേരം ഇങ്ങനെ ഇരിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. 

Also Read: Onion Price Hike: സവാള വില വര്‍ദ്ധനവ്‌, കയറ്റുമതി നിരോധനം മാർച്ച് 31 നീട്ടി കേന്ദ്ര സർക്കാർ

പഠനങ്ങള്‍ പറയുന്നതനുസരിച്ച് ദീർഘനേരം ഇരിക്കുന്നത് നട്ടെല്ലിന് പ്രശ്‌നങ്ങളുണ്ടാക്കും. ഏറെനേരം ഒരേ രീതിയില്‍ ഇരിയ്ക്കുന്നത് നട്ടെല്ലിന്‍റെ ആരോഗ്യം വഷളാകുന്നതിന് കാരണമാകും. ഇത്തരത്തില്‍ ദീർഘനേരം ഇരിയ്ക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് സംഭവിക്കാവുന്ന ദോഷങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
 
ദീർഘനേരം ഇരിക്കുന്നതിന്‍റെ   പ്രധാന ദോഷങ്ങൾ

1. അമിത ശരീരഭാരം 

ഒരേ രീതിയില്‍ ദീര്‍ഘ നേരം ഇരിക്കുന്നത് നമ്മുടെ ശരീരത്തിലെ കലോറി എരിയുന്നത് കുറയ്ക്കുന്നു, ഇത് ക്രമേണ ശരീരഭാരം കൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പൊണ്ണത്തടി മറ്റ് പല ഗുരുതരമായ രോഗങ്ങൾക്കും കാരണമാകും.

2. പ്രമേഹം

ദീർഘനേരം ഇരിക്കുന്നത് ശരീരത്തിലെ ഇൻസുലിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇത് ക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

3. ഹൃദ്രോഗം

ഇരിക്കുന്നത് രക്തചംക്രമണം കുറയ്ക്കുന്നു, ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയും ഇരിക്കുന്നതുമൂലം വർദ്ധിക്കും.

4. ക്യാൻസർ

ദീർഘനേരം ഇരിക്കുന്നത് വൻകുടലിലെ കാൻസർ, സ്തനാർബുദം തുടങ്ങിയ ചിലതരം ക്യാൻസറുകളുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

5. എല്ലുകളും പേശികളും ദുർബലമാകും

ഏറെ നേരം ഇരിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ചലനത്തിനുള്ള സാധ്യത കുറയ്ക്കുന്നു, അതിനാൽ അവ ദുർബലമാകും. ഇത് ഓസ്റ്റിയോപൊറോസിസ്, വീഴാനുള്ള സാധ്യത, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

6. ദീര്‍ഘനേരം ഒരേ രീതിയില്‍ ഇരിക്കുന്നത് മൂലം നട്ടെല്ലിനും കഴുത്തിനുമെല്ലാം അമിതമായ സമ്മര്‍ദ്ദം ഉണ്ടാവാനിടയാകും. ഇത്തരത്തില്‍ ഏറെക്കാലം ഇരുന്ന് ജോലി ചെയ്യുന്നത് ഡിസ്‌ക് - സ്‌പൈന്‍ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. 

7. ദീർഘനേരം ഇരിക്കുന്നത് നട്ടെല്ലിന് പുറകിലെ പേശികൾ ദുർബലമാകാനും ക്രമേണ ഇത് നട്ടെല്ലിന് ആയാസമുണ്ടാക്കാനും ഇടയാക്കും. 

8. ഏറെ നേരം ഒരേ പൊസിഷനില്‍ ഇരിയ്ക്കുന്നത് നട്ടെല്ലിന്‍റെ വഴക്കം കുറയാന്‍ ഇടയാക്കുന്നു. കാരണം പുറകിലെ പേശികളും ലിഗമെന്‍റുകളും ചുരുങ്ങുകയും ഇറുകുകയും ചെയ്യുന്നു.

9. ദീർഘനേരം ഇരിക്കുന്നത് ഇന്‍റർവെർടെബ്രൽ ഡിസ്കുകളിൽ സമ്മർദ്ദം ചെലുത്തും, ഇത് ഡിസ്ക് ഹെർണിയേഷൻ അല്ലെങ്കിൽ ബൾഗിംഗ് സാധ്യത വർദ്ധിപ്പിക്കും.

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് നിങ്ങളുടെ നട്ടെല്ലിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാല്‍ ചില പോംവഴികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. 

നിങ്ങൾ എപ്പോഴും ഇരുന്ന് ജോലി ചെയ്യുന്ന ആളാണ്‌ എങ്കില്‍ ഓരോ മണിക്കൂറിലും എഴുന്നേറ്റ് കുറച്ച് മിനിറ്റ് നടക്കുക, കുറച്ച് സ്ട്രെച്ചിംഗ് ചെയ്യുക. പടികൾ കയറുക, വെള്ളം കുടിക്കുക, ഉച്ചഭക്ഷണ ഇടവേളയിൽ അല്പം നടക്കാൻ പോകുക. വീട്ടിലിരുന്ന് പോലും ടിവി കാണുമ്പോഴോ മൊബൈൽ ഉപയോഗിക്കുമ്പോഴോ ഇടയ്ക്കിടെ എഴുന്നേറ്റ്  അല്‍പം നടക്കുക ഇത് നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. 

തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ മനസിൽ സൂക്ഷിക്കുക 

തുടർച്ചയായി 2 മണിക്കൂറിൽ കൂടുതൽ ഒരിടത്ത് ഇരിക്കരുത്.

ഓരോ മണിക്കൂറിലും കുറഞ്ഞത് 5 മിനിറ്റെങ്കിലും എഴുന്നേറ്റ് നടക്കുക.

പതിവായി വ്യായാമം ചെയ്യുക.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

Disclaimer: ഈ വാര്‍ത്ത നിങ്ങളെ ബോധവത്കരിക്കാൻ വേണ്ടി മാത്രമാണ്. വീട്ടുവൈദ്യങ്ങളുടെയും പൊതുവിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് എഴുതിയിരിയ്ക്കുന്നത്. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും നിങ്ങൾ വായിക്കുകയാണെങ്കിൽ, അത് സ്വീകരിക്കുന്നതിന് മുമ്പ് തീർച്ചയായും ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.    

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News