London : ക്യാൻസർ (Cancer)  ചികിത്സക്കായി അസ്പിരിൻ (Asprin) മരുന്ന് ഉപയോഗിക്കുന്ന രോഗികളിൽ മരണം 20 ശതമനം കുറയ്ക്കുമെന്ന് പഠനം. യുകെയിലെ കാർഡിഫ് യൂണിവേഴ്സിറ്റിയിൽ (Cardiff University) നടത്തിയ പഠനത്തിലാണ് ഇക്കാര്യം അറിയിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

18 വിവിധ ക്യാൻസർ രോഗങ്ങൾ ബാധിച്ച് രോഗികളിൽ നടത്തിയ നിരീക്ഷണത്തിലാണ് കാർഡിഫ് യൂണിവേഴ്സിറ്റി ഇക്കാര്യം കണ്ടെത്തിയത്. ഏകദേശം 2,50,000 രോഗികളിലാണ് പഠനം നടത്തിയത്. ഇവരുടെ ചികിത്സക്കായി അസ്പിരിൻ മരുന്ന് ഉപയോഗിക്കുന്നുണ്ടായിരുന്നു. അസ്പിരിൻ ഉപയോഗിക്കുന്നതിനാൽ ഇവരിൽ 20 ശതമാനം മരണം കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.


ALSO READ : World Cancer Day 2021: I am and I will സന്ദേശവുമായി ഇന്ന് ലോക ക്യാന്‍സര്‍ ദിനം


മരുന്നിന്റെ ഫലപ്രാപ്തിയും സുരക്ഷിത്വത്തവും കണക്കിലെടുത്ത് ഒരു അനുബന്ധ ചികിത്സയായി അസ്പിരിൻ കരുതണമെന്നാണ് ഗവേഷകർ പറയുന്നത്. ഇക്കാര്യം രോഗികളെ അറിയിക്കുകയും വേണം. ഇവരുടെ നിരീക്ഷണം ഈ ക്യാൻസർ മെഡിക്കൽ സയൻസ് എന്ന് ഓപ്പൺ ജേർണലിൽ അവതരിപ്പിക്കുകയും ചെയ്തു.


ALSO READ : Breast Cancer: മുപ്പതാം വയസ്സിന് ശേഷം ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദത്തിന് സാധ്യതയേറെയെന്ന് പഠനം


അതോടൊപ്പം അസ്പിരിന്റെ അമിത ഉപഭോഗം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഗവേഷകർ മുന്നോട്ട് വെക്കുന്നു. ചെറിയ തോതിൽ വരുന്ന ഒരു വിഭാഗം പേരിൽ അസ്പിരിന്റെ ഉപയോഗം മൂലം രക്തം വാർന്ന് വരുന്ന കണ്ടെത്തിയിരുന്നു. എന്നാൽ അതുമൂലം അവരിൽ മരണം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലയെന്ന് ഗവേഷകർ അവകാശപ്പെടുന്നു.


ALSO READ : Breast Cancer പുരുഷന്മാർക്കും ബാധിക്കാം; ലക്ഷണങ്ങൾ എന്തൊക്കെ?


മരണം 20 ശതമാനം കുറയ്ക്കുന്നതും കൂടാതെ ക്യാൻസർ ശരീരത്തിനുള്ളിൽ പടരാതിരിക്കാൻ അസ്പിരിൻ സഹായിക്കുന്നു എന്ന് ഗവേഷണത്തിന്റെ പ്രധാനിയായ കാർഡിഫ് യൂണിവേഴ്സിറ്റി പ്രൊഫസ്സർ പീറ്റർ എൽവുഡ് പറഞ്ഞു. കൂടാതെ ക്യാൻസർ ചികിത്സക്ക് ആസ്പ്രിൻ മാത്രമല്ല ശരിയായ രീതി, നിലവലെ ചിക്തസക്കൊപ്പം അസ്പിരിന്റെ ഉപയോഗം സഹായകമാകുമെന്നാണ് ഗവേഷകർ പറയുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.